കോഴിക്കോട് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്  ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്
Apr 27, 2024 03:40 PM | By Rajina Sandeep

(www.panoornews.in) അരങ്ങാടത്ത് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേര്‍ക്ക് പൊളളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അരങ്ങാടത്ത് സെവന്റീസ് ഹോട്ടലിലാണ് അപകടം സംഭവിച്ചത്. ഹോട്ടലിലെ തൊഴിലാളികളായ ഒരു സ്ത്രീയ്ക്കും ഇതരസംസ്ഥാന തൊഴിലാളിയ്ക്കുമാണ് പൊളളലേറ്റത്.

ഇതരസംസ്ഥാന തൊഴിലാളി സിറാജിന് നെഞ്ചിലും കൈയ്ക്കുമാണ് പൊളളലേറ്റത്. സംഭവത്തില്‍ സ്ത്രീയ്ക്ക് ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്. ഇവര്‍ സമീപ പ്രദേശത്തുകാരി തന്നെയാണെന്നാണ് വിവരം.

രണ്ടു പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റയാളെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.

Cooker explodes in Kozhikode hotel;Two people were burnt and one was seriously injured

Next TV

Related Stories
9 എപ്ലസും, 1 എയും ; പയ്യോളിക്കാർക്ക് നൊമ്പരമായി അച്ഛൻ കൊലപ്പെടുത്തിയ മകളുടെ റിസൽട്ട്

May 9, 2024 05:20 PM

9 എപ്ലസും, 1 എയും ; പയ്യോളിക്കാർക്ക് നൊമ്പരമായി അച്ഛൻ കൊലപ്പെടുത്തിയ മകളുടെ റിസൽട്ട്

പയ്യോളിയിൽ ഒരു മാസം മുമ്പ് അച്ഛൻ കൊലപ്പെടുത്തിയ ഗോപികകക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത...

Read More >>
സംസ്ഥാനത്ത് പ്ലസ് ടു വിജയശതമാനത്തിൽ കുറവ് ; ഇത്തവണ വിജയശതമാനം 78.69

May 9, 2024 04:48 PM

സംസ്ഥാനത്ത് പ്ലസ് ടു വിജയശതമാനത്തിൽ കുറവ് ; ഇത്തവണ വിജയശതമാനം 78.69

സംസ്ഥാനത്ത് പ്ലസ് ടു വിജയശതമാനത്തിൽ...

Read More >>
ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

May 9, 2024 03:05 PM

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി...

Read More >>
മദ്യപിച്ച് തര്‍ക്കം: കോഴിക്കോട് മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ കൊല്ലപ്പെട്ടു, പ്രതി  കസ്റ്റഡിയില്‍

May 9, 2024 01:47 PM

മദ്യപിച്ച് തര്‍ക്കം: കോഴിക്കോട് മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയില്‍

കോഴിക്കോട് മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ കൊല്ലപ്പെട്ടു, പ്രതി ...

Read More >>
Top Stories










News Roundup