---
title: "തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്"
english_title: " in Thalassery.R.S.S. Worker's house bombed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201576/in-thalasseryrss-workers-house-bombed"
published_at: "2024-04-27T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662cda0f55cb6_Untitled-7_copy.jpg"
keywords: []
---

# തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

> **Lead Summary:** **തലശേരി:** തലശേരിക്കടുത്ത് എരഞ്ഞോളിയിൽ ആർ.എസ്.എസ്.പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. എരഞ്ഞോളി വാ ടിയിൽ പീടികയിലെ കോറോത്ത് പീടികക്കടുത്തുള്ള സുധീറിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

## Article Content

**തലശേരി:** തലശേരിക്കടുത്ത് എരഞ്ഞോളിയിൽ ആർ.എസ്.എസ്.പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. എരഞ്ഞോളി വാ ടിയിൽ പീടികയിലെ കോറോത്ത് പീടികക്കടുത്തുള്ള സുധീറിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

വീടിൻ്റെ മതിലിൽ ആണ് ബോംബ് വീണ് പൊട്ടിയത്. പ്രാദേശികമായി പ്രചരണ സാമഗ്രികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രശ്‌നങ്ങൾ നിലവിലുണ്ടത്രെ. തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201576/in-thalasseryrss-workers-house-bombed)