---
title: "കള്ളവോട്ട് ചെയ്തതിന്  അഭിഭാഷകൻ അറസ്റ്റിൽ എന്ന് വ്യാജ സന്ദേശം ; കേസെടുത്ത് ചെറുവാഞ്ചേരി പൊലീസ്"
english_title: "Fake message that the lawyer was arrested for casting false vote;Cheruvanchery police registered a case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201480/fake-message-that-the-lawyer-was-arrested-for-casting-false-votecheruvanchery-police-registered-a-case"
published_at: "2024-04-27T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662c88691ef26_download_(1).jpg"
keywords: []
---

# കള്ളവോട്ട് ചെയ്തതിന്  അഭിഭാഷകൻ അറസ്റ്റിൽ എന്ന് വ്യാജ സന്ദേശം ; കേസെടുത്ത് ചെറുവാഞ്ചേരി പൊലീസ്

> **Lead Summary:** കള്ളവോട്ട് ചെയ്തതിന് അറസ്റ്റിൽ എന്ന പോസ്റ്റർ വാട്സാപ്പിൽ പ്രചരിപ്പിച്ചതിനെതിരേ പരാതി നൽകി. ചെറുവാഞ്ചേരി 56-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ പോലീസുമായി വാക്‌തർക്കത്തിലേർപ്പെട്ടതി നെത്തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രുന്നു.

## Article Content

കള്ളവോട്ട് ചെയ്തതിന് അറസ്റ്റിൽ എന്ന പോസ്റ്റർ വാട്സാപ്പിൽ പ്രചരിപ്പിച്ചതിനെതിരേ പരാതി നൽകി. ചെറുവാഞ്ചേരി 56-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ പോലീസുമായി വാക്‌തർക്കത്തിലേർപ്പെട്ടതി നെത്തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രുന്നു.

പിന്നീട് ലീഗ് നേതാവ് കള്ളവോട്ട് ചെയ്തതിന് അറസ്റ്റിൽ എന്ന തലക്കെട്ടിൽ സാ മൂഹികമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചു. ചീരാറ്റയിലെ യൂത്ത് ലീഗ് പ്രവർത്തകനായ അഡ്വ. ടി.പി. സജീറി നെതിരേയാണ് വാർത്ത പ്രചരിപ്പിച്ചത്.

പോസ്റ്റർ പ്രചരിപ്പിച്ച ഫോൺ നമ്പർ ഉൾപ്പടെ കണ്ണവം പോലീസിൽ പരാതി നൽകി. പിന്നീട് പല ഗ്രൂപ്പുകളിലെ അഭിഭാഷകൻ്റെ പടമടക്കം പോസ്റ്റർ പ്രചരിച്ചിരുന്നു. ഷെയർ ചെയ്തവരെയടക്കം കണ്ടെത്താനാണ് പൊലീസ് നീക്കം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201480/fake-message-that-the-lawyer-was-arrested-for-casting-false-votecheruvanchery-police-registered-a-case)