പാനൂർ:(www.panoornews.in) പാനൂരിൽ പൊളിച്ചുനീക്കാൻ ഉത്തരവിട്ട കെട്ടിടത്തിന് നമ്പർ ; കോടതി അലക്ഷ്യകേസിൽ സെക്രട്ടറിയേറ്റിൽ ഹിയറിങ്ങ് കോടതി അലക്ഷ്യ കേസിനെ തുടർന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ഹിയറിങ് നടന്നു. പ്രിൻസിപ്പൽ സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് ഫൈസൽ ആണ് ഹിയറിംഗ് നടത്തിയത്.
ടൗൺ പ്ലാനർ രവികുമാർ, പാനൂർ മുനിസിപ്പൽ സെക്രട്ടറി എ. പ്രവീൺ, ജനകീയവേദി ജില്ലാ ജനറൽ സെക്രട്ടറി ഇ. മനീഷ്, കെട്ടിട ഉടമ തയ്യിലാക്കൽ ലത്തീഫ് എന്നിവർ ഹാജരായി. ഭിന്നശേഷി പാർക്കിംഗ്, ഫയർ എൻ ഓ സി എന്നിവ ഇല്ലാത്ത കെട്ടിടത്തിലാണ് കെട്ടിട നമ്പർ നൽകിയതെന്നും, 2014 ലെ വിജിലൻസ് കേസ് മറിച്ചുവെച്ച് സർക്കാറിനെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ച് കെട്ടിട നമ്പർ തരപ്പെടുത്തുകയായിരുന്നുവെന്ന് കാണിച്ചാണ് ഹൈക്കോടതിയെ പരാതിക്കാരൻ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് ഹിയറിംഗ് നടത്തിയത്.
ഫയർ എൻ ഓ സി ഇല്ലാത്ത കെട്ടിടത്തിന് അഴിമതിയിലൂടെ കെട്ടിട നമ്പർ നൽകിയെന്നും, 2014ലെ വിജിലൻസ് കേസ് മറിച്ചുവെച്ച് സർക്കാറിനെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ പൊളിച്ചു നീക്കാൻ ഉത്തരവിട്ട കെട്ടിടത്തിന് കെട്ടിട നമ്പർ നൽകിയ ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹിയറിങ്ങിൽ ഇ. മനീഷ് ആവശ്യപ്പെട്ടു.
ഹൈക്കോടതിയിൽഅഡ്വക്കേറ്റ് പീതാംബരൻ മുഖാന്തരം ഇ.മനീഷ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കോടതി അലക്ഷ്യ കേസിനെ തുടർന്നാണ് സെക്രട്ടറിയേറ്റിൽ ഹീയറിംഗ് നടന്നത്. 2022 ജൂലൈ മാസത്തിലാണ് ടൗൺ പ്ലാനിംഗ് കമ്മിറ്റി കെട്ടിട നമ്പർ നൽകാൻ ശുപാർശ നൽകിയത്. തുടർന്നാണ് വിജിലൻസ് കേസ് വരുന്നത്.
No. for the building ordered to be demolished in #Panoor;Hearing in the #Secretariat in the contempt of #court case
