കണ്ണൂർ :(www.panoornews.in) ചാലാട് ഗവ.യുപി സ്കൂളിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ബൈക്കിൽ കൂടെ യാത്ര ചെയ്യുകയായിരുന്ന സുഹൃത്തുക്കളായ രണ്ടു പേർക്ക് പരിക്കറ്റു. കല്ലടത്തോട് അരയാക്കണ്ടി ഹൗസിൽ അതുൽ (23) ആണ് മരിച്ചത്.
പരിക്കേറ്റ കല്ലടത്തോട് സ്വദേശി പ്രണവ് (22), ആറാങ്കോട്ടത്തെ അക്ഷയ് (23) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ച ബൈക്ക്.
എതിർ ദിശയിൽ വന്ന സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട് റോഡരികിലെ തൂണിൽ ഇടിക്കുകയായിരുന്നു. അതുലും പ്രണവും റോഡിലേക്ക് തെറിച്ചു വീണാണ് പരുക്കേറ്റത്. അതുൽ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു.
അക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. പ്രണവിന് സാരമായി പരുക്കേറ്റിട്ടുണ്ട്. അക്ഷയുടെ പരുക്ക് നിസാരമാണ്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് പഞ്ചായത്ത് എട്ടാം വാർഡ് അംഗം പി ഗൗരിയുടെയും ശ്രീശന്റെയും മകനാണ് അതുൽ. സഹോദരൻ : തേജസ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
A #young man #died after his #bike #overturned near# Kannur #Chalad Govt.UP School