മാഹി:(www.panoornews.in)മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ ശക്തമായ മഴയിൽ വെള്ളക്കെട്ട് കാരണം പരിസരത്തുള്ള വീട്ടുകാർക്കും, വിദ്യാർത്ഥികൾക്കും, ഇതിലെ കടന്ന് പോകുന്ന വാഹന യാത്രക്കാർക്കും, കാൽ നട യാത്രക്കാർക്കും ദുരിതമായി.
മാഹി ഹോസ്പിറ്റൽ, പി.കെ രാമൻ സ്കൂൾ, ശ്രീ കൃഷ്ണ ക്ഷേത്ര റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡാണിത്
പല ഭാഗങ്ങളിൽ നിന്നു
വരുന്ന വെള്ളം ഓവർ ഫ്ലോ കാരണം വെള്ളം കെട്ടി കിടക്കുകയാണ്. വെള്ളം ഒഴുകി പോവുവാൻ ഓടകൾ ക്ലിൻ ചെയ്യാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മാഹി ജില്ലാ മുസ്ലിം ലീഗ് നേരത്തെ വിഷയത്തിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നും ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലിഗ് ആവശ്യപ്പെട്ടു.
Severe waterlogging on the Mahe Poozhitala Sree Krishna Temple road; locals criticize
