ചമ്പാട്:(www.panoornews.in)ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം കണിയാങ്കണ്ടിയിൽ ഗ്രീൻ ഹൗസിൽ കെ.കെ സലാഹുദ്ദീനാണ് കൂൺ കൃഷിയിൽ നേട്ടം കൊയ്യുന്നത്.
20 വർഷത്തോളമായി പ്രവാസിയായ സലാഹുദ്ദീൻ ഈയിടെയാണ് കൂൺ കൃഷിയിലേക്ക് തിരിഞ്ഞത്. യുട്യൂബ് ഉൾപ്പടെയുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു കൃഷി വീടിൻ്റെ മട്ടുപ്പാവിൽ ഇരുട്ടു റൂം സജ്ജീകരിച്ച് നടത്തിയ കൂൺ കൃഷിയിലൂടെ നല്ല വിളവ് ലഭിച്ചതോടെ കൂടുതൽ പരീക്ഷണങ്ങൾ നടത്തി.


കുറ്റ്യാടി, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നും കൂൺ വിത്തുകൾ എത്തിച്ചു. വിത്തിട്ട് ഒരു മാസത്തിനകം വിളവെടുക്കാൻ സാധിച്ചു. ഓരോ തവണയും വിത്തിടുന്നത് രേഖപ്പെടുത്തി വയ്ക്കും. മുറിയിൽ തണുത്ത കാലാവസ്ഥ ആവശ്യമുള്ളതിനാൽ കൃത്രിമമായി അതിനുള്ള വഴിയും കണ്ടെത്തി. വൈറ്റമിൻ ഡി കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ കൂൺ നല്ലൊരു പോഷകാഹാരം കൂടിയാണ്. കൂണിലടങ്ങിയിരിക്കുന്ന ഫൈബർ കൊളസ്ട്രോളും, പൊട്ടാസ്യം രക്തസമ്മർദവും , ബീറ്റാ ഗ്ലൂക്കോസ് പ്രതിരോധശേഷിയും വർധിപ്പിക്കുമെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പോഷകാഹാര കലവറയായ കൂൺ ഏതു രീതിയിലും പാചകം ചെയ്യാമെന്നും, കൊച്ചുകുട്ടികൾക്കുൾപ്പടെ ഭയമില്ലാതെ കഴിക്കാമെന്നും സലാഹുദ്ദീൻ പറയുന്നു. ഭാര്യ റഫീദയും, മകൾ ഫാത്തിമത്തുൽ സഹീറ, മരുമകൾ ഹിബ ഫാസിൽ എന്നിവരും പേപ്പർ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റും സലാഹുദ്ദീൻ ' നടത്തുേന്നുണ്ട്. കൂൺ കൃഷിയുടെ വിളവെടുപ്പ് സലാഹുദ്ദീൻ്റെ ഗ്രീൻ ഹൗസിൽ ചൊവ്വാഴ്ച വൈകീട്ട് 5ന് കെ.പി മോഹനൻ എം എൽ എ നിർവഹിക്കും. വി.വി മുസ്തഫ ഹാജി ഏറ്റുവാങ്ങും. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ അധ്യക്ഷനാകും.
Champad native reaps success in mushroom farming; Harvest inauguration tomorrow at 5 pm
