പാനൂർ : (www.panoornews.in)സഹോദരിയെ വെട്ടിക്കൊന്ന കേസില്‍ സഹോദരന്മാര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് താമസ് 10ന് കേസില്‍
വിധി പറയും. സഹോദരങ്ങളായ ഉളിയില്‍ പുതിയ പുരയില്‍ കെ.വി ഇസ്മയില്‍ (38), പുതിയപുരയില്‍ ഫിറോസ് (34) എന്നിവരാണ് പ്രതികള്‍. പടിക്കച്ചാലിലെ ഷഹത മന്‍സിലില്‍ ഖദീജ (28) ആണ് കൊല്ലപ്പെട്ടത്. ഖദീജയുടെ രണ്ടാം ഭര്‍ത്താവ് കോഴിക്കോട് ഫറൂക്കിലെ കോടമ്പുഴ ഷാഹുല്‍ ഹമീദിനെകൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും കേസുണ്ട്.


2012 ഡിസംബര്‍ 12ന് ഉച്ചയ്ക്ക് 12 ഓടെയാണ് കേസിനാസ്പദ സംഭവം.
പഴശ്ശികുഴിക്കലിലെ ജസീല മന്‍സിലില്‍ കെ. നൗഷാദാണ് ഖദീജയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍ മക്കളുണ്ട്. ഇതിനിടയിലാണ് ഷാഹുല്‍ ഹമീദുമായി യുവതി സ്‌നേഹത്തിലായത്.
ബന്ധം ഒഴിവാക്കാനായി പറഞ്ഞെങ്കിലും പിന്മാറാതെ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
രണ്ടാം വിവാഹം നടത്താമെന്ന വ്യാജേന ആദ്യ വിവാഹം തലാഖ് നടത്തി. ഖദീജയെയും ഷാഹുല്‍ ഹമീദിനെയും നാട്ടില്‍ എത്തിച്ചശേഷമാണ് കൊലയും കൊലപാതക ശ്രമവും നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡര്‍ കെ. രൂപേഷ് ഹാജരായി.
Thalassery court finds accused guilty in 28-year-old sister's murder case; sentencing on Thursday
