കൂത്തുപറമ്പ്: സാമൂഹിക രംഗത്ത് ശ്രദ്ധേയമായവൈസ് മെൻസ് ക്ലബിന് മുപ്പതിൻ്റെ കുതിപ്പ് . പുതിയ സാരഥികൾ ചുമതലയേറ്റു.
വൈസ് മെൻസ് ക്ലബ്ബ് മുപ്പതാം വാർഷികാഘോഷ പരിപാടികളും 2025-26 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.


പാറാലിൽ റൂറൽ ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം നഗരസഭാധ്യക്ഷ വി. സുജാത ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡൻ്റ് വി.എൻ. കുമുദൻ അധ്യക്ഷത വഹിച്ചു. റീജിനൽ ഡയറക്ടർ പി.എസ്. ഫ്രാൻസിസ് സ്ഥാനാരോഹണം നിർവഹിച്ചു.
അംഗത്വ വിതരണം റീജിനൽ സെക്രട്ടറി സുന്ദർ രാജുലു നിർവഹിച്ചു
.
കാൻസർ രോഗിക്ക് സാമ്പത്തിക സഹായം നൽകി മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.രാമദാസ് സാമൂഹ്യ ക്ഷേമ പരിപാടിയുടെ ഉദ്ഘാടനവും നടത്തി.
ക്ലബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ ഡോ. അർജുൻ ജനാർദ്ദൻ, സാനിയ സുരാജ്, ഇഷിക ഷിബി എന്നിവരെ ആദരിച്ചു.
റീജിനൽ ബുള്ളറ്റിൻ എഡിറ്റർ സേതുമാധവൻ,
പ്രസിഡന്റ് സി.വിശ്വനാഥൻ, നിയുക്ത ഡിസ്ട്രിക്ട് 4 ഗവർണർ കെ.പി. സനിൽ കുമാർ, വിന്യ വിനീത്, വനിത വിഭാഗം പ്രസിഡണ്ട് റീജ സനിൽ, കൂത്തുപറമ്പ് ലയൺസ് ക്ലബ് പ്രസിഡൻ്റ് രാജൻ, ഉഷ വിശ്വം, ദീപു ശ്രീജിത്ത്, ജ്യോതിക ബാൽ, സി. എം.പ്രേമൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ:
സി.വിശ്വനാഥൻ (പ്രസിഡൻ്റ്), സി.എം.പ്രേമൻ (സെക്രട്ടറി), എ.പി.വിനോദ് (ട്രഷർ). മെനറ്റസ് ക്ലബ്:
റീജ സനിൽ (പ്രസിഡൻ്റ്),
ദേവി പ്രേമൻ (സെക്രട്ടറി),
ശ്രീജ രമേശ് (ട്രഷറർ). ലിംഗ്സ് ക്ലബ്: സാനിയ സുരാജ് (പ്രസിഡൻ്റ്),
ഇഷിക ഷിബി (സെക്രട്ടറി).
New riders; The Wise Men's Club is celebrating its thirties
