(www.panoornewws.in)സമൂഹ മാധ്യമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ സജീവമാകേണ്ടതില്ലെന്ന നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ സർക്കുലർ. ഡിജിപിയായി ചുമതലയേറ്റ ശേഷം ജില്ലാ
പോലീസ് മേധാവികൾക്ക് നൽകിയ ആദ്യ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കി യിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വിവാദമു ണ്ടാക്കുന്ന പോസ്റ്റുകളും കമൻ്റുകളും വേണ്ടെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ ഫോൺ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും നിർദേശത്തിലു ണ്ട്. നെയ്യാറ്റിൻകരയിലെ മജിസ്ട്രേറ്റും, പോലീസ് ഉദ്യോഗ സ്ഥനും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സംഭവമുണ്ടായിരുന്നു. പോലീസുകാർ ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്‌ത് പ്രചരിപ്പിക്ക രുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
Police officers don't need reels; phone conversations should not be recorded and circulated; DGP issues circular.
