ചമ്പാട്:(www.panoornews.in)വിമുക്തഭടൻ ചമ്പാട് അരയാക്കൂലിലെ പ്രമാണ്ടിയിൽ റീത്ത നിവാസിൽ പി.പി ജയപ്രകാശിന് കണ്ണീരിൽ കുതിർന്ന വിട. കഴിഞ്ഞ ദിവസമാണ് ജയപ്രകാശ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.
കെ.പി മോഹനൻ എം എൽ എ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ, സി പി എം നേതാവ് പി.ഹരീന്ദ്രൻ, ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒടക്കാത്ത് സന്തോഷ് എന്നിവരടക്കം നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
വിമുക്ത ഭടന്മാരുടെ സംഘടനയായ തലശേരി സിഗ്നൽസ് ഭാരവാഹികളും അന്തിമോപചാരമർപ്പിച്ചു. രാവിലെ 10.30ന് മകൻ പ്രത്യുഷ് ചിതക്ക് തീക്കൊളുത്തി.
A tearful farewell to the late veteran Jayaprakash; Many people came to Arayakulam to pay their last respects
