പാനൂർ:(www.panoornews.in)രണ്ട് ദിനങ്ങൾ ചമ്പാടിന് കാലമാധുര്യം പകർന്ന സാഹിത്യോത്സവിന് പരിസമാപ്തി. 130 ൽ പരം മത്സരങ്ങളിൽ 1200 ലേറെ പ്രതിഭകളാണ് പരസ്പരം മാറ്റുരച്ചത്.
സമാപന സമ്മേളനത്തിൽ സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി എൻ അഷ്‌റഫ് സഖാഫി കടവത്തൂർ മുഖ്യാഥിതിയായി .എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സിപി ഉബൈദുല്ല സഖാഫി ഉദ്ഘടാനവും എസ് എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അജീർ സഖാഫി അനുമോദന പ്രഭാഷണവും നടത്തി.


മത്സരങ്ങൾക്കൊടുവിൽ 562 പോയിന്റ് നേടി കല്ലിക്കണ്ടി സെക്ടർ കലാകിരീടം ചൂടി. ചമ്പാട് രണ്ടാംസ്ഥാനവും മൊകേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.33 മത് എഡിഷൻ സാഹിത്യോത്സവിന് ചെണ്ടയാട് ആഥിതേയരാവും
SSF Panur Division Literary Festival; Kallikandi sector wins art crown, Champad runners-up
