---
title: "സൂക്ഷിക്കുക, ഓൺലൈൻ തട്ടിപ്പ്  ; പാനൂർ, ചൊക്ലി, കതിരൂർ സ്വദേശികളടക്കം  ആറുപേരുടെ 43,930രൂപ നഷ്ടമായി"
english_title: "Beware of online fraud; Six people, including those from Panur, Chokli and Kathiroor, lost Rs. 43,930"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296248/beware-of-online-fraud-six-people-including-those-from-panur-chokli-and-kathiroor-lost-rs-43930"
published_at: "2025-06-14T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d946f3883d_Untitled-2_copy.jpg"
keywords: []
---

# സൂക്ഷിക്കുക, ഓൺലൈൻ തട്ടിപ്പ്  ; പാനൂർ, ചൊക്ലി, കതിരൂർ സ്വദേശികളടക്കം  ആറുപേരുടെ 43,930രൂപ നഷ്ടമായി

> **Lead Summary:**  പാനൂർ:ജോലി വാഗ്ദാന പരസ്യം കണ്ട് അപേക്ഷിച്ചവർക്കും, ഓൺലൈൻ പർച്ചേഴ്‌സ് നടത്തിയവർക്കും 43,930 രൂപ നഷ്ടമായി. കതിരൂരിലെ പുലപ്പാടി സൂരജും, വളപട്ടണം സ്വദേശി ഷമീമയും ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ഓൺലൈൻ പർച്ചേഴ്സ് ചെയ്യുന്നതിനായി യഥാക്രമം 1799, 4699 രൂപ അയച്ചുനൽകി. ഇവർക്ക് സാധനമോ പണമോ ലഭിച്ചില്ല.

## Article Content

 പാനൂർ:ജോലി വാഗ്ദാന പരസ്യം കണ്ട് അപേക്ഷിച്ചവർക്കും, ഓൺലൈൻ പർച്ചേഴ്‌സ് നടത്തിയവർക്കും 43,930 രൂപ നഷ്ടമായി. കതിരൂരിലെ പുലപ്പാടി സൂരജും, വളപട്ടണം സ്വദേശി ഷമീമയും ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ഓൺലൈൻ പർച്ചേഴ്സ് ചെയ്യുന്നതിനായി യഥാക്രമം 1799, 4699 രൂപ അയച്ചുനൽകി. ഇവർക്ക് സാധനമോ പണമോ ലഭിച്ചില്ല.

വാട്സ്ആപ്പിൽ പരസ്യം കണ്ട് ഓൺലൈൻ പർച്ചേഴ്സ് ചെയ്യാൻ 2999 രൂപ അയച്ചുനൽകിയ പാനൂർ സ്വദേശി പ്രീജ ഉത്തമനും പണം നഷ്‌ടപ്പെട്ടു. പിണറായി സ്വദേശി അഭിഷേകിന് 8643 രൂപയും നഷ്ടപ്പെട്ടു. വാട്‌സ് ആപ്പിൽ സന്ദേശം കണ്ട് ഓൺലൈൻ ലോൺ ലഭിക്കുന്നതിന് വിവിധ ചാർജുകളെന്നപേരിൽ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം അയച്ചുനൽകുകയായിരുന്നു. ഒ.എൽ.എക്സ് വഴി സാധനം വാങ്ങാൻ 7000രൂപ അയച്ചുനൽകിയ ചക്കരക്കല്ലിലെ റഫീഖിന് പണമോ, ഓർഡർ ചെയ്ത സാധനമോ ലഭി ച്ചില്ല. ടെലഗ്രാം വഴി പാർട്‌ടൈം ജോലി ചെയ്യുന്നതിന് വിവിധ അക്കൗണ്ടുകളിലേക്ക് ചൊക്ലി സ്വദേശി ജെറീഷ് 18,790 രൂപ അയച്ചുനൽകി. പിന്നീട് പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതിരുന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. സംഭവങ്ങളിൽ കണ്ണൂർ സൈബർ സ്റ്റേഷൻ സി.ഐ: മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296248/beware-of-online-fraud-six-people-including-those-from-panur-chokli-and-kathiroor-lost-rs-43930)