ആവശ്യപ്പെട്ട ധനസഹായം നല്‍കിയില്ല ; കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ച പ്രതി പിടിയിൽ

ആവശ്യപ്പെട്ട ധനസഹായം നല്‍കിയില്ല ;  കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി  വൈദികനെ കുത്തിപരുക്കേല്‍പ്പിച്ച പ്രതി പിടിയിൽ
Jun 14, 2025 03:31 PM | By Rajina Sandeep

കണ്ണൂര്‍ : കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ചു. ആവശ്യപ്പെട്ട ധനസഹായം നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. വൈദികനെ കുത്തിയ കാസര്‍ഗോഡ് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ ബിഷപ്പ് ഹൗസിലെ വൈദികനായ ഫാ. ജോര്‍ജ് പൈനാടത്തിന് നേരെയായിരുന്നു ആക്രമണം. ബിഷപ്പ് ഹൗസില്‍ ധനസഹായം ആവശ്യപ്പെട്ടാണ് മുസ്തഫ എത്തിയത്. ബിഷപ്പിന്റെ നിര്‍ദേശപ്രകാരം മുസ്തഫ ഓഫീസ് ചുമതലയില്‍ ഉണ്ടായിരുന്ന ഫാ. ജോര്‍ജ് പൈനാടത്തിനെ കണ്ടു. എന്നാല്‍ മുസ്തഫ ആവശ്യപ്പെട്ട പണം നല്‍കാന്‍ വൈദികന്‍ തയാറായില്ല. തുടര്‍ന്നാണ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വൈദികനെ കുത്തിയത്. ബിഷപ്പ് ഹൗസില്‍ നേരത്തെ ഉണ്ടായിരുന്ന മറ്റൊരു വൈദികനുമായുള്ള സാമ്പത്തിക തര്‍ക്കം ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതെന്ന് ഫാ. ജോര്‍ജ് പൈനാടത്ത് പറഞ്ഞു.ആക്രമണത്തില്‍ വൈദികന്റെ വലതു കൈക്കും വയറിനും പരുക്കേറ്റു. എന്നാല്‍ പരുക്ക് ഗുരുതരമല്ല

The accused who entered the Kannur Bishop's House and stabbed a priest to death was arrested after the requested financial assistance was not provided.

Next TV

Related Stories
കൂത്ത്പറമ്പിനടുത്ത് കരേറ്റയിൽ  മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

Jun 15, 2025 09:30 AM

കൂത്ത്പറമ്പിനടുത്ത് കരേറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

കൂത്ത്പറമ്പിനടുത്ത് കരേറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ്...

Read More >>
സൂക്ഷിക്കുക, ഓൺലൈൻ തട്ടിപ്പ്  ; പാനൂർ, ചൊക്ലി, കതിരൂർ സ്വദേശികളടക്കം  ആറുപേരുടെ 43,930രൂപ നഷ്ടമായി

Jun 14, 2025 08:51 PM

സൂക്ഷിക്കുക, ഓൺലൈൻ തട്ടിപ്പ് ; പാനൂർ, ചൊക്ലി, കതിരൂർ സ്വദേശികളടക്കം ആറുപേരുടെ 43,930രൂപ നഷ്ടമായി

സൂക്ഷിക്കുക, ഓൺലൈൻ തട്ടിപ്പ് ; പാനൂർ, ചൊക്ലി, കതിരൂർ സ്വദേശികളടക്കം ആറുപേരുടെ 43,930രൂപ...

Read More >>
പിറന്നാൾദിനത്തിൽ  സര്‍പ്രൈസ് നല്‍കാന്‍ കൂട്ടുകാരും,  അധ്യാപകരും കേക്കുമായി  കാത്തിരുന്നു ;  നൊമ്പരമായി  ശ്രേയയുടെ മരണം..

Jun 14, 2025 08:41 PM

പിറന്നാൾദിനത്തിൽ സര്‍പ്രൈസ് നല്‍കാന്‍ കൂട്ടുകാരും, അധ്യാപകരും കേക്കുമായി കാത്തിരുന്നു ; നൊമ്പരമായി ശ്രേയയുടെ മരണം..

പിറന്നാൾദിനത്തിൽ സര്‍പ്രൈസ് നല്‍കാന്‍ കൂട്ടുകാരും, അധ്യാപകരും കേക്കുമായി കാത്തിരുന്നു ; നൊമ്പരമായി ശ്രേയയുടെ...

Read More >>
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതി വിജയിച്ച വാർഡിലെ  മുഴുവൻ പേരെയും ആദരിച്ച് പന്ന്യന്നൂർ പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതി

Jun 14, 2025 07:35 PM

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതി വിജയിച്ച വാർഡിലെ മുഴുവൻ പേരെയും ആദരിച്ച് പന്ന്യന്നൂർ പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതി

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതി വിജയിച്ച വാർഡിലെ മുഴുവൻ പേരെയും ആദരിച്ച് പന്ന്യന്നൂർ പഞ്ചായത്ത് രണ്ടാം വാർഡ് വികസന...

Read More >>
ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിലല്ല, കൊലപാതകം ; ഭർത്താവ്  കസ്റ്റഡിയിൽ

Jun 14, 2025 05:10 PM

ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിലല്ല, കൊലപാതകം ; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിലല്ല, കൊലപാതകം ; ഭർത്താവ് ...

Read More >>
Top Stories










News Roundup






Entertainment News