---
title: "എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതി വിജയിച്ച വാർഡിലെ  മുഴുവൻ പേരെയും ആദരിച്ച് പന്ന്യന്നൂർ പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതി"
english_title: "Pannyannur Panchayat Second Ward Development Committee honored all the ward members who passed the SSLC and Plus Two examinations."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296242/pannyannur-panchayat-second-ward-development-committee-honored-all-the-ward-members-who-passed-the-sslc-and-plus-two-examinations"
published_at: "2025-06-14T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d821d3262b_Untitled-1_copy.jpg"
keywords: []
---

# എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതി വിജയിച്ച വാർഡിലെ  മുഴുവൻ പേരെയും ആദരിച്ച് പന്ന്യന്നൂർ പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതി

> **Lead Summary:** പന്ന്യന്നൂർ:പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അവാർഡ് ദാനവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ ഉദ്ഘാടനം ചെയ്തു.

## Article Content

പന്ന്യന്നൂർ:പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അവാർഡ് ദാനവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതി വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും, എൽ.എസ്.എസ്, യു.എസ്.എസ്. വിജയികളെയുമാണ് അനുമോദിച്ചത്.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ ഉദ്ഘാടനം ചെയ്തു. പാനൂർ എസ്.ഐ സുഭാഷ് ബാബു മുഖ്യാതിഥിയായി. വാർഡംഗം ഹഫ്സത്ത് ഇടവലത്ത് അധ്യക്ഷയായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, പി.ഇ.സി കൺവീനർ കെ. ജയരാജൻ, ഹനീഫ, ടി.ഹരിദാസ്, ഇ.അഷ്റഫ് എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ നസീർ ഇടവലത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296242/pannyannur-panchayat-second-ward-development-committee-honored-all-the-ward-members-who-passed-the-sslc-and-plus-two-examinations)