---
title: "കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടി ബാവലിപ്പുഴയിൽ  ഒഴുക്കിൽപ്പെട്ടു ;   നിലവിളി കേട്ട് ഓടിയെത്തിയ യുവാക്കൾ പുഴയിൽ ചാടി കുട്ടിയെ രക്ഷപ്പെടുത്തി."
english_title: "A child who had come to visit a temple in Kottiyoor was swept away in the Bavali River; youths who heard the screams rushed to the spot and jumped into the river and rescued the child."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296202/a-child-who-had-come-to-visit-a-temple-in-kottiyoor-was-swept-away-in-the-bavali-river-youths-who-heard-the-screams-rushed-to-the-spot-and-jumped-into-the-river-and-rescued-the-child"
published_at: "2025-06-14T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d4dd8e1272_684d4c27dc5a9_save.jpg"
keywords: []
---

# കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടി ബാവലിപ്പുഴയിൽ  ഒഴുക്കിൽപ്പെട്ടു ;   നിലവിളി കേട്ട് ഓടിയെത്തിയ യുവാക്കൾ പുഴയിൽ ചാടി കുട്ടിയെ രക്ഷപ്പെടുത്തി.

> **Lead Summary:** കൊട്ടിയൂർ : കൊട്ടിയൂരിൽ ഉത്സവത്തിനെത്തിയ കുട്ടി ഒഴുക്കിൽപ്പെട്ടു. അപകടത്തിൽപ്പെട്ട കുട്ടിയെ യുവാക്കൾ രക്ഷപ്പെടുത്തി. ബാവലിപ്പുഴയിൽ അച്ഛനോടൊപ്പം കുളിക്കുന്നതിനിടെയാണ് പെൺകുട്ടി ഒഴിക്കിൽപ്പെട്ടത്.

## Article Content

കൊട്ടിയൂർ : കൊട്ടിയൂരിൽ ഉത്സവത്തിനെത്തിയ കുട്ടി ഒഴുക്കിൽപ്പെട്ടു. അപകടത്തിൽപ്പെട്ട കുട്ടിയെ യുവാക്കൾ രക്ഷപ്പെടുത്തി. ബാവലിപ്പുഴയിൽ അച്ഛനോടൊപ്പം കുളിക്കുന്നതിനിടെയാണ് പെൺകുട്ടി ഒഴിക്കിൽപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ട് വാഹന പാർക്കിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിലാത്തറ സ്വദേശികളായ യുവാക്കളാണ് പുഴയിലേക്ക് എത്തി അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296202/a-child-who-had-come-to-visit-a-temple-in-kottiyoor-was-swept-away-in-the-bavali-river-youths-who-heard-the-screams-rushed-to-the-spot-and-jumped-into-the-river-and-rescued-the-child)