---
title: "കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കാർ തടഞ്ഞ് കത്തി കാണിച്ച് ഭീഷണി ; ജ്വല്ലറി ഉടമയിൽ നിന്ന് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു"
english_title: "A car coming from Coimbatore to Kerala was stopped and threatened with a knife; 1.25 kg of gold and Rs 60,000 were stolen from the jeweler's owner."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296184/a-car-coming-from-coimbatore-to-kerala-was-stopped-and-threatened-with-a-knife-125-kg-of-gold-and-rs-60000-were-stolen-from-the-jewelers-owner"
published_at: "2025-06-14T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d3deebbab7_download_(1).jpg"
keywords: []
---

# കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കാർ തടഞ്ഞ് കത്തി കാണിച്ച് ഭീഷണി ; ജ്വല്ലറി ഉടമയിൽ നിന്ന് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു

> **Lead Summary:** കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്കു വരികയായിരുന്ന കാർ തടഞ്ഞ് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു. എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിനു സമീപം തൃശൂർ സ്വദേശിയുടെ കാറിനു മുന്നിലേക്ക് ലോറി കുറുകെയിട്ട് വാഹനം തടഞ്ഞ് 5 പേർ അടങ്ങിയ സംഘം കാറിലേക്കു കയറി.

## Article Content

കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്കു വരികയായിരുന്ന കാർ തടഞ്ഞ് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു. എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിനു സമീപം തൃശൂർ സ്വദേശിയുടെ കാറിനു മുന്നിലേക്ക് ലോറി കുറുകെയിട്ട് വാഹനം തടഞ്ഞ് 5 പേർ അടങ്ങിയ സംഘം കാറിലേക്കു കയറി.

തൃശൂർ ജെ.പി ജ്വല്ലറി ഉടമ ജയ്സൻ ജേക്കബ്, സഹായി വിഷ്ണു എന്നിവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇറക്കി വിട്ട ശേഷം കാറുമായി കടന്നു കളഞ്ഞു. ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ വഴി തിരിച്ച് പോകുന്നതിനിടെ ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് കവർച്ച നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296184/a-car-coming-from-coimbatore-to-kerala-was-stopped-and-threatened-with-a-knife-125-kg-of-gold-and-rs-60000-were-stolen-from-the-jewelers-owner)