---
title: "കോഴിക്കോട് ബസിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയ്ക്ക്‌ നേരെ ലൈംഗികാതിക്രമം ;  അതിഥിതൊഴിലാളി പിടിയിൽ"
english_title: "Kozhikode: Schoolgirl sexually assaulted on bus; Guest worker arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296196/kozhikode-schoolgirl-sexually-assaulted-on-bus-guest-worker-arrested"
published_at: "2025-06-14T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d481634120_download_(3).jpg"
keywords: []
---

# കോഴിക്കോട് ബസിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയ്ക്ക്‌ നേരെ ലൈംഗികാതിക്രമം ;  അതിഥിതൊഴിലാളി പിടിയിൽ

> **Lead Summary:** സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ ബസിൽവെച്ച് ലൈംഗികാതിക്രമം. സംഭവത്തിൽ അതിഥി തൊഴിലാളിയായ ബിഹാർ സ്വദേശി വാജിർ അൻസാരി പിടിയിൽ. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ പോകുന്നതിനിടെയാണ് പെൺകുട്ടിക്കെതിരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.

## Article Content

സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ ബസിൽവെച്ച് ലൈംഗികാതിക്രമം. സംഭവത്തിൽ അതിഥി തൊഴിലാളിയായ ബിഹാർ സ്വദേശി വാജിർ അൻസാരി പിടിയിൽ. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ പോകുന്നതിനിടെയാണ് പെൺകുട്ടിക്കെതിരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.

മാനാഞ്ചിറ ഭാഗത്തേക്ക് പോകുന്നതിനായി പാലാഴിയിൽ നിന്ന് ബസ്സിൽ കയറിയപ്പോഴായിരുന്നു സംഭവം. അതേസമയം കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇയാൾ ശല്യം ചെയ്തിരുന്നതായി പെൺകുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296196/kozhikode-schoolgirl-sexually-assaulted-on-bus-guest-worker-arrested)