---
title: "റെക്കോർഡുകൾ ഭേദിച്ച് സ്വർണവില ; സ്വർണാഭരണ പ്രേമികൾക്ക് കനത്ത തിരിച്ചടി"
english_title: "Gold prices break records; a huge setback for gold jewelry lovers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296156/gold-prices-break-records-a-huge-setback-for-gold-jewelry-lovers"
published_at: "2025-06-14T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d1ebccdfc0_download_(4).jpg"
keywords: []
---

# റെക്കോർഡുകൾ ഭേദിച്ച് സ്വർണവില ; സ്വർണാഭരണ പ്രേമികൾക്ക് കനത്ത തിരിച്ചടി

> **Lead Summary:** സ്വർണവില വർദ്ധനവ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡ് വിലയിലാണ്. ഇന്ന് പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 1,560 രൂപ വർദ്ധിച്ച് സ്വർണവില കുതിച്ചുക്കയറിയിരുന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,560 രൂപയാണ്.

## Article Content

സ്വർണവില വർദ്ധനവ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡ് വിലയിലാണ്. ഇന്ന് പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 1,560 രൂപ വർദ്ധിച്ച് സ്വർണവില കുതിച്ചുക്കയറിയിരുന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,560 രൂപയാണ്.

ഭൗമരാഷ്ട്രീയ സംഭവങ്ങൾ സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചത് സ്വർണവില കുത്തനെ കൂട്ടി. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ കൂടിയിട്ടുണ്ട്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ ഉയർന്നു. ഇന്നത്തെ വില 9320 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7645 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296156/gold-prices-break-records-a-huge-setback-for-gold-jewelry-lovers)