---
title: "ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു"
english_title: "A 51-member Neyyamrut group left for Kottiyoor from Puttur with a month-long fast."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294734/a-51-member-neyyamrut-group-left-for-kottiyoor-from-puttur-with-a-month-long-fast"
published_at: "2025-06-06T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843079754a2b_Untitled-4_copy.jpg"
keywords: []
---

# ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു

> **Lead Summary:** പാനൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി പുത്തൂർ നെയ്യമൃത് മഠത്തിൽ നിന്നുള്ള നെയ്യമൃത് സംഘം പുറപ്പെട്ടു. 51 പേരടങ്ങുന്ന സംഘമാണ് കൊട്ടിയൂരിലേക്ക് കാൽനടയായ് യാത്ര തിരിച്ചത്

## Article Content

പാനൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി പുത്തൂർ നെയ്യമൃത് മഠത്തിൽ നിന്നുള്ള നെയ്യമൃത് സംഘം പുറപ്പെട്ടു. 51 പേരടങ്ങുന്ന സംഘമാണ് കൊട്ടിയൂരിലേക്ക് കാൽനടയായ് യാത്ര തിരിച്ചത്

28ദിവസത്തെ കഠിനവ്രതം 5 ദിവസം പുത്തൂർ നെയ്യമൃത് മഠംത്തിൽ പ്രാർത്ഥനയോടെയും പൂജകളുമായുള്ള താമസത്തിന് ശേഷമാണ് പുത്തൂർ മൂപ്പൻ സജീവൻ, തൂണേരി മൂപ്പൻ വിശ്വമോഹന കുറുപ്പ്, വിഷ്ണു മംഗലം രാഘവ കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 51 അംഗസംഘം നെയ്കിണ്ടികളുമായ് ഓംകാരം മുഴക്കി കൊട്ടിയൂർ പെരുമാളിന്റെ സന്നിധിയിലേക്ക് കാൽ നടയായ് യാത്ര തിരിച്ചത്.

മൂന്ന്സങ്കേതങ്ങളിൽ നിന്നുമുള്ളവരാണ് ഇവർ പുത്തൂർ നെയ്യമൃത് മഠംത്തിൽ അഞ്ചുദിവസത്തെ പ്രാർത്ഥനകൾക്കും മറ്റ് ചടങ്ങുകൾക്കും ശേഷമാണ് കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.പൂത്തൂർ നെയ്യമൃത് മഠത്തിൽ സംഘത്തെ യാത്രയാക്കാൻ കെ പി മോഹനൻ എം എൽ എ യും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരായിരുന്നു എത്തിയത്.

വെള്ളിയാഴ്ച എടയാറിൽ താമസിക്കുന്ന സംഘം ശനിയാഴ്ച രാവിലെ വില്ലി പാലൻ കുറുപ്പിൻ്റെയും തോമ്മങ്ങാടൻ മൂത്ത നമ്പ്യാരുടെയും കലശപാത്രം പുറപെട്ടതിന് ശേഷം യാത്ര തിരിക്കും 2 -ാം ദിനം മണത്തണയിൽ തങ്ങി മൂന്നാം ദിവസം അക്കരെ കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294734/a-51-member-neyyamrut-group-left-for-kottiyoor-from-puttur-with-a-month-long-fast)