---
title: "ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ്  ആദരിച്ചു."
english_title: "The Seva Bharathi Pannyannur unit honored an Air Force officer from Manekkara who returned after participating in Operation Sindoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294700/the-seva-bharathi-pannyannur-unit-honored-an-air-force-officer-from-manekkara-who-returned-after-participating-in-operation-sindoor"
published_at: "2025-06-06T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842ba5857b9c_Untitled-7_copy.jpg"
keywords: []
---

# ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ്  ആദരിച്ചു.

> **Lead Summary:** മനേക്കര: ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ് ആദരിച്ചു.

## Article Content

മനേക്കര: ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ് ആദരിച്ചു.

മനേക്കര തട്ടാരത്ത് ക്ഷേത്രത്തിന് സമീപം നാമത്ത് വീട്ടിലെ ദയാകർ കുറുപ്പിനെയാണ് ആദരിച്ചത്.

രാജ്യത്തിൻ്റെ അഭിമാനം വാനോളമുയർത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഈ സൈനിക നടപടിയിൽ പങ്കെടുത്താണ് ദയാകർ കുറുപ്പ് തിരിച്ചെത്തിയത്. സേവാഭാരതി കണ്ണൂർ ജില്ലാ സെക്രട്ടറി സുബിൻ ഉപഹാരം കൈമാറി. പന്ന്യന്നൂർ യൂണിറ്റ് രക്ഷാധികാരി പി. ജനാർദ്ദനൻ, പ്രസിഡണ്ട് പി.സന്തോഷ്, സെക്രട്ടറി സഞ്ജീവ് കുമാർ, എം.മുരളീധരൻ എന്നിവർ നേതൃത്വം നൽകി. ദയാകറിൻ്റെ ഭാര്യ ധന്യ, മക്കളായ റിഷിത്ത് നാരായണൻ, തനിഷ്ക നാരായണൻ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294700/the-seva-bharathi-pannyannur-unit-honored-an-air-force-officer-from-manekkara-who-returned-after-participating-in-operation-sindoor)