---
title: "ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു ;  ലോറിക്കടിയില്‍പ്പെട്ട് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം"
english_title: "Anganwadi worker dies after being hit by lorry while trying to overtake scooter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294760/anganwadi-worker-dies-after-being-hit-by-lorry-while-trying-to-overtake-scooter"
published_at: "2025-06-07T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843a50ba32b3_68438f45c2868_palakkad.jpg"
keywords: []
---

# ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു ;  ലോറിക്കടിയില്‍പ്പെട്ട് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിന്‍ ആണ് മരിച്ചത്.

## Article Content

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിന്‍ ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ പാലക്കാട്-പൊള്ളാച്ചി അന്തർസംസ്ഥാന പാതയിൽ കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെയ്ന്റ് പോൾസ് സ്കൂളിനു സമീപത്തായിരുന്നു അപകടം. പഴണിയാർപാളയത്തുനിന്നും കൊഴിഞ്ഞാമ്പാറയിലേക്ക് ചാർളിയോടൊപ്പം ബൈക്കിൽ വരികയായിരുന്നു ജയന്തി.

മുന്നിലുള്ള ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ വലിയ കുഴിയിൽപ്പെട്ട് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡിലേക്കു തെറിച്ചുവീണ ജയന്തിയുടെ ശരീരത്തിലൂടെ പുറകിൽ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ജയന്തി മരണപ്പെട്ടു.

ചാർളി സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകൽ അങ്കണവാടി ഹെൽപ്പറാണ് ജയന്തി മാർട്ടിൻ. കൊഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി. ജയന്തിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: ആന്റോ ആകാശ്, ആന്റണി വസന്ത്, ആൻസി ഭവി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294760/anganwadi-worker-dies-after-being-hit-by-lorry-while-trying-to-overtake-scooter)