---
title: "ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും"
english_title: "Chokli V.P Oriental High School 1982 10th Class D Batch will organize a free eye check-up camp on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294729/chokli-vp-oriental-high-school-1982-10th-class-d-batch-will-organize-a-free-eye-check-up-camp-on-sunday"
published_at: "2025-06-06T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842f98271f2d_Untitled-2_copy.jpg"
keywords: []
---

# ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും

> **Lead Summary:** ചൊക്ലി വി പി ഓറിയന്റല്‍ ഹൈസ്‌കൂള്‍ 1982 പത്താം ക്ലാസ് ഡി ബാച്ച് ,കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഞായറാഴ്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ ഒരു മണിവരെ ചൊക്ലി വി പി ഓറിയന്റല്‍ ഹൈസ്‌കൂളിലാണ് ക്യാമ്പ് നടക്കുകയെന്ന് സംഘാടകര്‍ പാനൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

ചൊക്ലി വി പി ഓറിയന്റല്‍ ഹൈസ്‌കൂള്‍ 1982 പത്താം ക്ലാസ് ഡി ബാച്ച് ,കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഞായറാഴ്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ ഒരു മണിവരെ ചൊക്ലി വി പി ഓറിയന്റല്‍ ഹൈസ്‌കൂളിലാണ് ക്യാമ്പ് നടക്കുകയെന്ന് സംഘാടകര്‍ പാനൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 ന് ഡോ. എ പി. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ഡോ.കെ അബൂബക്കർ അധ്യക്ഷനാകും. ഡോ. സുരേഷ് പുത്തലത്ത് കേമ്പിന് നേതൃത്വം നൽകും.

അർഹരായവർക്ക് സൗജന്യ ഓപ്പറേഷൻ, സൗജന്യ നിരക്കിൽ കണ്ണട വിതരണം എന്നിവ നടത്തും.

ഐ. എച്ച്. എം എ തലശ്ശേരി ചാപ്റ്ററിൻ്റെ സഹായത്തോടെ ബോധവൽക്കരണ ക്ലാസും ഷുഗർ, പ്രഷർ പരിശോധനയും ഉണ്ടായിരിക്കും.

വാർത്താ സമ്മേളനത്തിൽ

ഡോ . കെ. അബൂബക്കർ, നജീബ് മാമാസ്, ഇ എ നാസർ, പി.വി. മുഹമ്മദ്, എ.കെ. റഫീക്ക് എന്നി വർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294729/chokli-vp-oriental-high-school-1982-10th-class-d-batch-will-organize-a-free-eye-check-up-camp-on-sunday)