പുന്നോൽ: (www.panoornews.in)പുന്നോൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിൽ മാനേജ്മെന്റ് നൽകിയ സ്കൂൾ വാഹനം പുറത്തിറങ്ങി. ന്യൂ മാഹീ പഞ്ചായത്ത് മെമ്പർ ഷർമിരാജ്, മാനേജ്മെന്റ് പ്രതിനിധി ക്ഷേമ ടീച്ചർ എന്നിവർ വാഹനത്തിന്റെ ലോൺച്ചിങ് നടത്തി.
മാനേജർ സന്തോഷ് കുമാർ ടി. പി. സ്കൂൾ വാഹനത്തിന്റെ താക്കോൽ ഹെഡ് മാസ്റ്റർ ബിജോയ് മാസ്റ്റർക്ക് കൈമാറി.പി. ടി. എ. പ്രസിഡന്റ് ദിജു,മദർ പി. ടി. എ. പ്രസിഡന്റ് ഗ്രീഷ്മ എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മധുര പലഹാരം വിതരണം ഉണ്ടായി.
New school vehicle for Sree Narayana Vilasam Basic School in Punnolkuri
