---
title: "കേരളത്തിലെ ദേശീയപാത നിർമാണം ; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം "
english_title: "National Highway construction in Kerala; Center sends three-member team to investigate lapses"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/291556/national-highway-construction-in-kerala-center-sends-three-member-team-to-investigate-lapses"
published_at: "2025-05-22T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682edb5659f83_Untitled-6_copy.jpg"
keywords: []
---

# കേരളത്തിലെ ദേശീയപാത നിർമാണം ; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം 

> **Lead Summary:** കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.

## Article Content

കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.

കേരളത്തിലെ ഈ വിഷയം ഗൌരവത്തോടെ കാണാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തിലെ പരാതി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചിരുന്നു. കൂടാതെ നേരിട്ട് നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കേന്ദ്രം അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/291556/national-highway-construction-in-kerala-center-sends-three-member-team-to-investigate-lapses)