പാനൂർ: (www.panoornews.in)പാനൂർ നഗരസഭാ പരിധിയിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ് നമ്പർ നൽകുന്നതിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ ബിഎംഎസ് നേതാക്കളെ ചെയർമാൻ അവഹേളിച്ചു എന്നാരോപിച്ച് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം.
അതേ സമയം നേതാക്കളെ അപമാനിച്ചില്ലെന്നും പരാതി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും കെ.പി ഹാഷിം പ്രതികരിച്ചു.



ഇന്ന് ഉച്ചയോടെയാണ് സംഭവം. ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ് നമ്പറുകൾ നൽകുന്നത് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയപ്പോൾ പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം ബി എം എസ് നേതാക്കളെ ആക്ഷേപിച്ചു എന്നാരോപിച്ചാണ് ബിഎംഎസ് പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തിയത്.
ബസ്സ്റ്റാൻ്റിൽ നിന്നാരംഭിച്ച മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രവർത്തകരുയർത്തിയത്. പ്രസ്ഥാനത്തിന് നേരെ വന്നാൽ തെരുവിൽ നേരിടുമെന്ന മുദ്രാവാക്യങ്ങളുയർത്തിയ പ്രവർത്തകരുടെ മാർച്ച് നഗരസഭക്ക് മുന്നിൽ പൊലീസ് തടഞ്ഞു. ബിഎംഎസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പരമേശ്വരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സത്യൻ ചാലക്കര അധ്യക്ഷത വഹിച്ചു. ബിനിഷ്, സത്യൻ എന്നിവർ സംസാരിച്ചു. നിജീഷ് കളരി സ്വാഗതവും, രാജൻ കനകശ്രി നന്ദിയും പറഞ്ഞു. അതേ സമയം നേതാക്കളെ അപമാനിച്ചില്ലെന്നും, പരാതി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ചെയർമാൻ കെ.പി ഹാഷിം പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യം വിളികളെ സംബന്ധിച്ച് പാനൂർ പൊലീസിൽ പരാതി നൽകുമെന്നും കെ.പി ഹാഷിം പറഞ്ഞു.
Parking number for autorickshaws in Panur Municipality; BMS raises provocative slogans against Municipality Chairman KP Hashim
