പാനൂർ :(www.panoornews.in)പാനൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ വേണ്ടത് രോഗി കൾക്കു മാത്രമല്ല. ആശുപത്രി കെട്ടിടത്തിനു കൂടിയാണ്. ആശുപത്രിയിലെത്തുന്ന രോഗികളും,ജീവനക്കാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഇതിന് കാരണവുമുണ്ട്. ശരാശരി അഞ്ഞൂറിലേറെ രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയുടെ സ്‌ഥിതി അതിദയനീയമാണ്.
ഭിന്നശേഷി സൗഹൃദത്തിനായി നിർമ്മിച്ച ആശുപത്രി റാമ്പും, കോൺഫറൻസ് ഹാളും ചോർന്നൊലിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കോൺഫറൻസ് ഹാളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഷോക്കടിക്കുന്നത് പേടിച്ച് ഹാൾ അടച്ചു പൂട്ടി സൂക്ഷിക്കുകയാണിപ്പോൾ.



കെട്ടിടത്തിന് മുകളിലുണ്ടായ ഷീറ്റ് പാറിപ്പോയതാണ് ഈ ദുരവസ്ഥക്ക് കാരണം. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.
ഒ.പി ബ്ലോക്കും ശോച്യാവസ്‌ഥയിലാണ്. വർഷാവർഷം പെയിൻ്റടിക്കാൻ പോലും അധികൃതർ തയാറാകുന്നില്ല. 3 വർഷം മുമ്പാണ് പെയിൻ്റ് പ്രവൃത്തി നടന്നത്. ഡോക്ടർമാരുടെ പരിശോധന മുറികളും അത്യാഹിതവിഭാഗവും വികൃതമാണ്. ഓരോ മുറിയിലെ ചുമരിലും പൂപ്പൽ നിറഞ്ഞിരിക്കു കയാണ്. തറയിലെ ടൈലുകളെല്ലാം പൊട്ടിക്കിടപ്പാണ്. ഇളകിക്കി ടക്കുന്ന ടൈലുകൾ അപകടഭീഷണിയും ഉയർത്തുന്നു. ഇപ്പോൾ തറ യിൽ പായയിട്ടിരിക്കുകയാണ്. ഇതാകട്ടെ തടഞ്ഞുവീഴാനുള്ള സാധ്യതയുണ്ട്.
പ്രവേശന കവാടത്തിലുള്ള പ്രധാന കെട്ടിടത്തിലും സ്‌ഥിതി വ്യത്യസ്തമല്ല.
Who to tell..?, Who listen to...?; Panur Taluk Hospital building leaks in rain
