(www.panoornews.in)2025 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ വിജയശതമാനം 77.81. മുൻ വർഷം ഇത് 78.69 ശതമാനം ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.



ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മുതൽ www. results. hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും SAPHALAM 2025, iExaMS - Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. 4,44,707 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28,587 പേരും
Plus Two Higher Secondary and Vocational Higher Secondary results declared; pass percentage 77.81, lower than last year
