കണ്ണൂരിൽ കലക്ടറേറ്റ് മാർച്ചിനിടെ പിണറായിയുടെ ഫ്ലക്സ് കീറിയ സംഭവം ; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂരിൽ കലക്ടറേറ്റ് മാർച്ചിനിടെ പിണറായിയുടെ ഫ്ലക്സ് കീറിയ സംഭവം ;  യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
May 22, 2025 08:19 PM | By Rajina Sandeep

(www.panoornews.in)കലക്ടറേറ്റ് മാർച്ചിനിടെ പിണറായി വിജയൻറെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി.ആർ. സനീഷിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കലക്ടറേറ്റ് മുന്നിൽ സ്ഥാപിച്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സാണ് സനീഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ കീറിയത്.

അതേ ദിവസം വൈകിട്ട് സനീഷിന്റെ പറമ്പിൽ സ്ഥാപിച്ച ഗാന്ധി സ്തൂപവും തകർക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് സംഘർഷം ഉടലെടുത്തിരുന്നു. സനീഷിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

മലപ്പട്ടത്ത് ഗാന്ധിജിയുടെ സ്തൂപം തകര്‍ത്ത സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ച് സനീഷിനെ അറസ്റ്റ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടാക്രമിച്ച സിപിഎമ്മുകാർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയപ്പോൾ സനീഷിനെതിരെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

സ്ഥലത്തിന്റെ രേഖകള്‍ പരിശോധിക്കാന്‍ മയ്യില്‍ സ്റ്റേഷനില്‍ വരണമെന്ന് പറഞ്ഞു വിളിച്ചു വരുത്തി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പൊലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി കണ്ണൂരില്‍ നടക്കുന്നത് പൊലീസ് ഭീകരതയാണെന്നും വിജിൽ ആരോപിച്ചു.

Youth Congress leader arrested for tearing Pinarayi Vijayan's flex during Collectorate march in Kannur

Next TV

Related Stories
പുന്നോൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം ബേസിക് സ്കൂളിന് പുതിയ  സ്കൂൾ വാഹനം

May 22, 2025 09:02 PM

പുന്നോൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം ബേസിക് സ്കൂളിന് പുതിയ സ്കൂൾ വാഹനം

പുന്നോൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം ബേസിക് സ്കൂളിന് പുതിയ സ്കൂൾ...

Read More >>
കാസര്‍ഗോഡ് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളുടെ നില ഗുരുതരം

May 22, 2025 06:28 PM

കാസര്‍ഗോഡ് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളുടെ നില ഗുരുതരം

കാസര്‍ഗോഡ് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളുടെ നില...

Read More >>
പാനൂർ നഗരസഭയിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ്‌ നമ്പർ ;  നഗരസഭാ ചെയർമാൻ കെ.പി ഹാഷിമിനെതിരെ  പ്രകോപനപരമായ  മുദ്രാവാക്യങ്ങളുമായി  ബി.എം.എസ്

May 22, 2025 05:48 PM

പാനൂർ നഗരസഭയിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ്‌ നമ്പർ ; നഗരസഭാ ചെയർമാൻ കെ.പി ഹാഷിമിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബി.എം.എസ്

പാനൂർ നഗരസഭയിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ്‌ നമ്പർ ; നഗരസഭാ ചെയർമാൻ കെ.പി ഹാഷിമിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ...

Read More >>
കണ്ണൂരിൽ വീട്ടിൽ കയറി  യുവാവിനെ  വെട്ടിക്കൊന്ന കേസ് ; മുഖ്യപ്രതി കീഴടങ്ങി

May 22, 2025 04:09 PM

കണ്ണൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്ന കേസ് ; മുഖ്യപ്രതി കീഴടങ്ങി

കണ്ണൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്ന കേസ് ; മുഖ്യപ്രതി...

Read More >>
പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81, കഴിഞ്ഞ വർഷത്തെക്കാൾ കുറവ്

May 22, 2025 03:34 PM

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81, കഴിഞ്ഞ വർഷത്തെക്കാൾ കുറവ്

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81, കഴിഞ്ഞ വർഷത്തെക്കാൾ...

Read More >>
നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും  സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ  ആക്രമിച്ചെന്ന് പരാതി.

May 22, 2025 02:29 PM

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി.

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന്...

Read More >>
Top Stories

News Roundup

Entertainment News