കാസര്‍ഗോഡ് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളുടെ നില ഗുരുതരം

കാസര്‍ഗോഡ് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളുടെ നില ഗുരുതരം
May 22, 2025 06:28 PM | By Rajina Sandeep

(www.panoornews.in)കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിൻ്റെ മകൻ അഫാസ് (9), മഡിയനിലെ ഹൈദറിൻ്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അൻവറിൻ്റെ സഹോദരൻ ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നേമുക്കാലോടെയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. മാണിക്കോത്ത് പാലക്കി പഴയ പള്ളിയുടെ കുളത്തിലാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. രണ്ടാൾ പൊക്കത്തിൽ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.

കുട്ടികൾക്ക് നീന്തൽ അറിയുമായിരുന്നില്ല. കുളത്തിൽ വീണ ചെരുപ്പ് എടുക്കാനിറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് കരുതുന്നത്. 2 പേരെ രക്ഷപ്പെടുത്താൻ സമയം എടുത്തുവെന്ന് നാട്ടുകാർ പറയുന്നു. 2 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Two students drowned while bathing in Kasaragod's church pond, one in critical condition

Next TV

Related Stories
പുന്നോൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം ബേസിക് സ്കൂളിന് പുതിയ  സ്കൂൾ വാഹനം

May 22, 2025 09:02 PM

പുന്നോൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം ബേസിക് സ്കൂളിന് പുതിയ സ്കൂൾ വാഹനം

പുന്നോൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം ബേസിക് സ്കൂളിന് പുതിയ സ്കൂൾ...

Read More >>
കണ്ണൂരിൽ കലക്ടറേറ്റ് മാർച്ചിനിടെ പിണറായിയുടെ ഫ്ലക്സ് കീറിയ സംഭവം ;  യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

May 22, 2025 08:19 PM

കണ്ണൂരിൽ കലക്ടറേറ്റ് മാർച്ചിനിടെ പിണറായിയുടെ ഫ്ലക്സ് കീറിയ സംഭവം ; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂരിൽ കലക്ടറേറ്റ് മാർച്ചിനിടെ പിണറായിയുടെ ഫ്ലക്സ് കീറിയ സംഭവം ; യൂത്ത് കോൺഗ്രസ് നേതാവ്...

Read More >>
പാനൂർ നഗരസഭയിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ്‌ നമ്പർ ;  നഗരസഭാ ചെയർമാൻ കെ.പി ഹാഷിമിനെതിരെ  പ്രകോപനപരമായ  മുദ്രാവാക്യങ്ങളുമായി  ബി.എം.എസ്

May 22, 2025 05:48 PM

പാനൂർ നഗരസഭയിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ്‌ നമ്പർ ; നഗരസഭാ ചെയർമാൻ കെ.പി ഹാഷിമിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബി.എം.എസ്

പാനൂർ നഗരസഭയിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ്‌ നമ്പർ ; നഗരസഭാ ചെയർമാൻ കെ.പി ഹാഷിമിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ...

Read More >>
കണ്ണൂരിൽ വീട്ടിൽ കയറി  യുവാവിനെ  വെട്ടിക്കൊന്ന കേസ് ; മുഖ്യപ്രതി കീഴടങ്ങി

May 22, 2025 04:09 PM

കണ്ണൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്ന കേസ് ; മുഖ്യപ്രതി കീഴടങ്ങി

കണ്ണൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്ന കേസ് ; മുഖ്യപ്രതി...

Read More >>
പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81, കഴിഞ്ഞ വർഷത്തെക്കാൾ കുറവ്

May 22, 2025 03:34 PM

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81, കഴിഞ്ഞ വർഷത്തെക്കാൾ കുറവ്

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81, കഴിഞ്ഞ വർഷത്തെക്കാൾ...

Read More >>
നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും  സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ  ആക്രമിച്ചെന്ന് പരാതി.

May 22, 2025 02:29 PM

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി.

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന്...

Read More >>
Top Stories

News Roundup

Entertainment News