അറേബ്യൻ രുചി പെരുമ ഇനി നാദാപുരത്തും; കെ.പി ചായ് ഉദ്‌ഘാടനം വൈകിട്ട്

അറേബ്യൻ രുചി പെരുമ ഇനി നാദാപുരത്തും;  കെ.പി ചായ് ഉദ്‌ഘാടനം   വൈകിട്ട്
May 22, 2025 11:44 AM | By Rajina Sandeep

(www.panoornews.in)  യു എ ഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെപി ചായിയുടെ ഇന്ത്യയിലെ ആദ്യ ബ്രാഞ്ച് നാദാപുരം കെ പി സ്ക്വയറിൽ പ്രവർത്തനമാരംഭിക്കുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് വൈകിട്ട് നാലിന് ഉദഘാടനം നിർവ്വഹിക്കും .


പികെ കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പിൽ എംപി, ഇ കെ വിജയൻ എംഎൽഎ, സ്വാമി ആത്മദാസ് യമി, നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി. എം.എ റസാഖ് മാസ്റ്റർ, ടിടി ഇസ്മായിൽ, പി. മോഹനൻ മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി, പാറക്കൽ അബ്ദുല്ല., പൊട്ടൻകണ്ടി അബ്ദുല്ല സി.കെ സുബൈർ, മോഹൻദാസ് തുടങ്ങി ഓട്ടറെ പേർ പങ്കെടുക്കും.


ദുബൈയിലെ ജനങ്ങൾ അവരുടെ ഇഷ്ടപ്പെട്ട ചായ് സ്പോട്ടായി സ്നേഹത്തോടെ സ്വീകരിച്ചതാണ് കെപി ചായയുടെ വളർച്ചക്ക് പിന്നിലെ പ്രധാന രഹസ്യമെന്നും ജനങ്ങളേറ്റെടുത്ത ഒരു സംരംഭം ജന്മനാട്ടിൽ തുടങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടർ കെ.പി മുഹമ്മദ് പറഞ്ഞു.


കുറക് ചായ്, സ്പെഷ്യൽ ഗ്രിൽ ആൻഡ് സാൻഡ്‌വിച്ച്, ബർഗർ, പാസ്ത ഉൾപ്പെടെ ഓതന്റിക് അറബിക് കോണ്ടിനെൻ്റൽ വിഭവങ്ങളും അതിലുപരി ഗോൾഡൺ ചായയും നമ്മുടെ നാട്ടിലും ലഭ്യമാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കെപി ചായയുടെ മറ്റൊരു പ്രധാന ആകർഷണമാണ് മീറ്റിംഗുകൾ, ബർത്ത്ഡേ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ തുടങ്ങിയവയ്ക്കായി സജീകരിച്ച കെ പിസ് പാർട്ടി ഹാൾ. ബിസിനസിനോടൊപ്പം കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്നുണ്ട്.


കെപി ഗ്രൂപ് സാമൂഹിക രംഗത്തും സജീവമായുള്ള കെപി മുഹമ്മദ് ദുബായി കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് സിഎച്ച് സെന്റർ ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി, ഡബ്ല്യു എം ഒ മുട്ടിൽ യതീംഖാന ദുബൈ ചാപ്റ്റർ പ്രസിഡന്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം, വടകൾ എൻ ആർ ഐ ഫോറം രക്ഷാധികാരി, പേരോട് എം ഐ എം കമ്മിറ്റി ട്രഷറർ, പേരോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (പെയ്യു) ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്.


കൈരളി ടിവി സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡ്. പ്രവാസി ഭാരതി (കേരള) കർമ്മ ശ്രീ അവാർഡ്, മീഡിയ വൺ മിഡിൽ ഈസ്റ്റ് ബിസിനസ് എക്സലൻസി അവാർഡ്, മീഡിയ പോട്ട് അവാർഡ് എന്നീ ബഹുമതികളും കെപി മുഹമ്മദിനെ തേടിയെത്തിയിട്ടുണ്ട്.


20 വർഷത്തോളമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപി ഗ്രൂപ്പിന് കീഴില് കെപി മാർട്ട് എന്ന പേരില് 11 സൂപർ മാർക്കറ്റുകളും ഫോർ സ്ക്വയർ എന്ന പേരിൽ റെ‌സ്റ്റോറന്റുകളും കൂടാതെ, കെപി ഇന്റർനാഷണൽ ജനറൽ ട്രേഡിംഗ്, കെപി മൊബൈല്‌സ്, ഗ്രീന് സോഫ്റ്റ് ടെക്നോളജീസ്) (ഐടി സൊല്യൂഷനീസ്), റിയൽ എസ്റ്റേറ്റ് എന്നീ രംഗത്തും സാന്നിധ്യമുണ്ട്

Arabian taste sensation now in Nadapuram; KP Chhaya inauguration in the evening

Next TV

Related Stories
കണ്ണൂരിൽ വീട്ടിൽ കയറി  യുവാവിനെ  വെട്ടിക്കൊന്ന കേസ് ; മുഖ്യപ്രതി കീഴടങ്ങി

May 22, 2025 04:09 PM

കണ്ണൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്ന കേസ് ; മുഖ്യപ്രതി കീഴടങ്ങി

കണ്ണൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്ന കേസ് ; മുഖ്യപ്രതി...

Read More >>
പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81, കഴിഞ്ഞ വർഷത്തെക്കാൾ കുറവ്

May 22, 2025 03:34 PM

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81, കഴിഞ്ഞ വർഷത്തെക്കാൾ കുറവ്

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81, കഴിഞ്ഞ വർഷത്തെക്കാൾ...

Read More >>
നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും  സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ  ആക്രമിച്ചെന്ന് പരാതി.

May 22, 2025 02:29 PM

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി.

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന്...

Read More >>
കേരളത്തിലെ ദേശീയപാത നിർമാണം ; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം

May 22, 2025 01:35 PM

കേരളത്തിലെ ദേശീയപാത നിർമാണം ; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം

കേരളത്തിലെ ദേശീയപാത നിർമാണം ; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം...

Read More >>
സുന്ദരം, സുന്ദരേശൻ തളത്തിലും കുടുംബവുമൊരുക്കിയ  'ചിത്രമതിൽ' ; പത്തായക്കുന്നിലെ വീട്ടിലൊരുക്കിയ ചിത്രമതിൽ അനാച്ഛാദനം ഇന്ന്

May 22, 2025 12:20 PM

സുന്ദരം, സുന്ദരേശൻ തളത്തിലും കുടുംബവുമൊരുക്കിയ 'ചിത്രമതിൽ' ; പത്തായക്കുന്നിലെ വീട്ടിലൊരുക്കിയ ചിത്രമതിൽ അനാച്ഛാദനം ഇന്ന്

സുന്ദരം, സുന്ദരേശൻ തളത്തിലും കുടുംബവുമൊരുക്കിയ 'ചിത്രമതിൽ' ; പത്തായക്കുന്നിലെ വീട്ടിലൊരുക്കിയ ചിത്രമതിൽ അനാച്ഛാദനം...

Read More >>
Top Stories










News Roundup