തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക് ; 'മോക്ഡ്രില്ലിൽ' നടുങ്ങി പൈതൃക നഗരി, കാര്യമറിഞ്ഞപ്പോൾ ആശ്വാസം

തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക്  ; 'മോക്ഡ്രില്ലിൽ'  നടുങ്ങി പൈതൃക നഗരി,  കാര്യമറിഞ്ഞപ്പോൾ ആശ്വാസം
May 7, 2025 07:47 PM | By Rajina Sandeep

തലശ്ശേരി :(www.panoornews.in)തലശ്ശേരി കണ്ണിച്ചിറ ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉയരുന്ന കൂട്ട നിലവിളി, കുതിച്ചെത്തുന്ന ആമ്പുലന്‍സുകളും, അഗ്നിശമനാ സേനാ അംഗങ്ങളും അപ്പാര്‍ട്ട്‌മെന്റിന് ചുറ്റുമുള്ളവര്‍ പരിഭ്രാന്തരായി. ദുരന്താ നിവാരണ സേനയുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലിലെ ദൃശ്യങ്ങളാണിത്.വൈകിട്ട് നാലുമണിയോടെയാണ് ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റിലെ ജാസ്മിന്‍ ബ്ലോക്കില്‍ ഷെല്‍ ആക്രണവും ഇതേ തുടര്‍ന്ന് തീപിടുത്തവുമുണ്ടായത്. അക്രമണത്തെ തുടര്‍ന്ന് നഗരസഭാ അപകട സൈറണ്‍ മുഴക്കി.

പോലീസും, അഗ്നിശമനാ സേനയും , മെഡിക്കല്‍ ടീമുകളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. അഗ്നിശമനാ സേനാംഗങ്ങള്‍ ബ്ലോക്കിലെ താമസക്കാരെ ഒഴിപ്പിച്ചു. എട്ടു നിലയുള്ള കെട്ടിടത്തില്‍ കൂടുതല്‍ അപകടം ഉണ്ടായ നാലാം നിലയില്‍ രണ്ടു പേര്‍ മരണപ്പെട്ടു, അഞ്ചാം നിലയില്‍ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ , മൂന്നാം നിലയില്‍ രണ്ടു പേര്‍ നിസാരപരുക്കുകളോടെയും കുരുങ്ങി കിടന്നു. അപകടത്തില്‍ പ്പെട്ടവരെ അഗ്നിശമനാ സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളണ്ടിയർമാരും ചേര്‍ന്ന് ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി, മരണപ്പെട്ടവരെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്കും മാറ്റി.

തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പോലീസ് സംഘത്തിന് എസ് ഐമാരായ പ്രശോഭ്, ധനേഷ്, എ എസ് ഐ അഖിലേഷ് , സി പി ഓ മാരായ അരുണ്‍, ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര് സിവി ദിനേശന്‍, ബി ജോയി, നിഖില്‍ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി റംല ഡിഫൻസ് വളണ്ടിയറായി ആദ്യന്തം പ്രവർത്തിച്ചതും വേറിട്ട കാഴ്ചയായി.

1971 ലെ ഇന്ത്യ പാക്ക് യുദ്ധ സമയത്താണ് രാജ്യം മുഴുവന്‍ ഇതുപോലെ മോക്ഡ്രില്‍ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം മോക് ഡ്രില്‍ നടത്തുന്നത് ഇത് ആദ്യമായാണ്.

Pak' shelling in Thalassery, two dead, 4 injured; Heritage city shaken by 'mock drill', relieved to know the truth

Next TV

Related Stories
പന്ന്യന്നൂരിൽ മൊബൈൽ ഫോൺ കളഞ്ഞു കിട്ടി

May 8, 2025 11:23 AM

പന്ന്യന്നൂരിൽ മൊബൈൽ ഫോൺ കളഞ്ഞു കിട്ടി

പന്ന്യന്നൂരിൽ മൊബൈൽ ഫോൺ കളഞ്ഞു കിട്ടി...

Read More >>
അൻഷാദ് മുൻ ഭർത്താവിന്റെ അയൽവാസി ; സൗഹൃദം അവസാനിപ്പിച്ചതോടെ നീതുവിനോട് പക; ഒടുവിൽ കൊല

May 8, 2025 11:18 AM

അൻഷാദ് മുൻ ഭർത്താവിന്റെ അയൽവാസി ; സൗഹൃദം അവസാനിപ്പിച്ചതോടെ നീതുവിനോട് പക; ഒടുവിൽ കൊല

അൻഷാദ് മുൻ ഭർത്താവിന്റെ അയൽവാസി ; സൗഹൃദം അവസാനിപ്പിച്ചതോടെ നീതുവിനോട് പക; ഒടുവിൽ...

Read More >>
ഓപ്പറേഷൻ സിന്ദൂർ തുടക്കം മാത്രം ;  എല്ലാത്തിനും തയ്യാറായിരിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം

May 8, 2025 10:56 AM

ഓപ്പറേഷൻ സിന്ദൂർ തുടക്കം മാത്രം ; എല്ലാത്തിനും തയ്യാറായിരിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം

ഓപ്പറേഷൻ സിന്ദൂർ തുടക്കം മാത്രം ; എല്ലാത്തിനും തയ്യാറായിരിക്കാൻ പ്രധാനമന്ത്രിയുടെ...

Read More >>
മാനന്തവാടിയിൽ കുടുംബ വഴക്കിനിടെ മകൻ്റെ കുത്തേറ്റ്  അച്ഛന് ദാരുണാന്ത്യം ; മകൻ കസ്റ്റഡിയിൽ

May 8, 2025 09:11 AM

മാനന്തവാടിയിൽ കുടുംബ വഴക്കിനിടെ മകൻ്റെ കുത്തേറ്റ് അച്ഛന് ദാരുണാന്ത്യം ; മകൻ കസ്റ്റഡിയിൽ

മാനന്തവാടിയിൽ കുടുംബ വഴക്കിനിടെ മകൻ്റെ കുത്തേറ്റ് അച്ഛന് ദാരുണാന്ത്യം ; മകൻ...

Read More >>
ചമ്പാട് കല്യാണ വീട്ടിൽ ലൈറ്റിംഗ് സംവിധാനമൊരുക്കുന്നതിനിടെ ഷോക്കേറ്റു വീണു മരിച്ച ഉനൈസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി പാലത്തായി ;  ഖബറടക്കത്തിന് വൻ ജനാവലി

May 7, 2025 06:02 PM

ചമ്പാട് കല്യാണ വീട്ടിൽ ലൈറ്റിംഗ് സംവിധാനമൊരുക്കുന്നതിനിടെ ഷോക്കേറ്റു വീണു മരിച്ച ഉനൈസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി പാലത്തായി ; ഖബറടക്കത്തിന് വൻ ജനാവലി

ചമ്പാട് കല്യാണ വീട്ടിൽ ലൈറ്റിംഗ് സംവിധാനമൊരുക്കുന്നതിനിടെ ഷോക്കേറ്റു വീണു മരിച്ച ഉനൈസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി പാലത്തായി ; ...

Read More >>
പൊതുജനങ്ങൾക്കും,കൃഷിയിടങ്ങൾക്കും ഭീഷണി ; എരഞ്ഞോളിയിൽ  വെടിവച്ചു കൊന്ന കാട്ടുപന്നികളുടെ എണ്ണം 100 കടന്നു.

May 7, 2025 04:23 PM

പൊതുജനങ്ങൾക്കും,കൃഷിയിടങ്ങൾക്കും ഭീഷണി ; എരഞ്ഞോളിയിൽ വെടിവച്ചു കൊന്ന കാട്ടുപന്നികളുടെ എണ്ണം 100 കടന്നു.

പൊതുജനങ്ങൾക്കും,കൃഷിയിടങ്ങൾക്കും ഭീഷണി ; എരഞ്ഞോളിയിൽ വെടിവച്ചു കൊന്ന കാട്ടുപന്നികളുടെ എണ്ണം 100...

Read More >>
Top Stories