വയനാട് :(www.panoornews.in) മാനന്തവാടിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. എടവക കടന്നലാട്ട് കുന്ന്, മലേക്കുടി വീട്ടിൽ ബേബി (63) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. രാത്രി 11 മണിയോടെ വീട്ടിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെ ബേബിയെ മകൻ റോബിൻ ആയുധം ഉപയോഗിച്ച് നെഞ്ചിൽ ആഴത്തിൽ വെട്ടുകയായിരുന്നു.



ഗുരുതരമായി പരിക്കേറ്റ ബേബിയെ രാത്രി തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. എന്നാൽ അത്യാസന്ന നിലയിലായതിനാൽ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതിനായി ആംബുലൻസ് എത്തിച്ചെങ്കിലും ബേബി മരിച്ചു.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മകൻ റോബിൻ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
Father dies after being stabbed by son during family fight in Mananthavady; son in custody
