പൊതുജനങ്ങൾക്കും,കൃഷിയിടങ്ങൾക്കും ഭീഷണി ; എരഞ്ഞോളിയിൽ വെടിവച്ചു കൊന്ന കാട്ടുപന്നികളുടെ എണ്ണം 100 കടന്നു.

പൊതുജനങ്ങൾക്കും,കൃഷിയിടങ്ങൾക്കും ഭീഷണി ; എരഞ്ഞോളിയിൽ  വെടിവച്ചു കൊന്ന കാട്ടുപന്നികളുടെ എണ്ണം 100 കടന്നു.
May 7, 2025 04:23 PM | By Rajina Sandeep

എരഞ്ഞോളി:(www.panoornews.in)കൃഷിയിടങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി മാറിയ കാട്ടുപന്നികൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത്.

ഒന്നരവർഷത്തെ കാല അളവിനുള്ളിൽ  ഭീഷണിയായി മാറിയ 101 കാട്ടു പന്നികളെയാണ് ഇതിനകം വെടിവച്ചു കൊന്നത്. എരഞ്ഞോളി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ ഉള്ള കൃഷികളാണ് പന്നികൾ കൂട്ടമായി എത്തി  നശിപ്പിച്ചത്.

പകലും രാത്രിയും ആശാവർക്കർ മാരടക്കമുളളകാൽനട യാത്രക്കാരെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു.  വിദ്യാർത്ഥികൾക്കും  അംഗനവാടി കുട്ടികൾ ഉൾപ്പെടെ ഭയന്നാണ് വിദ്യാലയങ്ങളിൽപോയിരുന്നത്.ലക്ഷക്കണക്കിന് രൂപ വാഴ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ പന്നികൾ നശിപ്പിച്ചിരുന്നു.

വിവിധ ഭാഗങ്ങളിൽ നിന്ന്  ശല്യത്തെക്കുറിച്ച് അനവധി പരാതികളാണ് പഞ്ചായത്തിൽ ലഭിച്ചുകൊണ്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് കർശന നടപടിയുമായി മുന്നോട്ടു പോയത്.

പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പന്നികളെ തുരത്താൻ വേണ്ടി കർഷകർക്ക് കൃഷി വകുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് വേലി കെട്ടി സംരക്ഷിക്കാന്നുള്ള പദ്ധതി ഈ പ്രാവശ്യത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് എം.പാനൽ ഷൂട്ടർ സി കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടു പന്നികളെ വെടിവെച്ചു വീഴ്ത്തിയത്. എരഞ്ഞോളി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശ്രീഷയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ചേർന്നാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്.

വെടിവെച്ച് വീഴ്ത്തിയ പന്നികളെ കുണ്ടൂർ മലയിലെ ആളൊഴിഞ്ഞ മേഖലയിലാണ് സംസ്കരിച്ചത്. അക്രമകാരികളായ  പന്നികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ പറഞ്ഞു.പന്നി ശല്യം രൂക്ഷമായ സ്ഥലത്ത് പഞ്ചായത്ത് എല്ലാ കർഷകർക്കും കമ്പിവേലി നിർമ്മിച്ച് നൽകും. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് എം.പാനൽ ഷൂട്ടർ സി.കെ.വിനോദ് കർഷകൻ പി.മുകുന്ദൻ എം.പാനൽ ഷൂട്ടർ സഹായി എം.സതീശൻ, പഞ്ചായത്ത് അംഗങ്ങളായ പി.ഷിംജിത്ത്, സി.കെ. ഷക്കീൽ,സെൽവരാജ്, ബാബു എന്നിവർ ഇവരോടൊപ്പമുണ്ടായിരുന്നു.

Threat to public and farmlands; Number of wild boars shot dead in Eranjali crosses 100.

Next TV

Related Stories
അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി ; നാളെ തലശ്ശേരിയിൽ  ഐ എം എയുടെ അനുശോചന യോഗം

May 8, 2025 10:15 PM

അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി ; നാളെ തലശ്ശേരിയിൽ ഐ എം എയുടെ അനുശോചന യോഗം

അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി...

Read More >>
ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ  വഴിപാട്

May 8, 2025 09:41 PM

ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ വഴിപാട്

ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ ...

Read More >>
ഇരിട്ടിയിൽ ബൈക്കിൽ  മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ പിടിയിൽ

May 8, 2025 08:46 PM

ഇരിട്ടിയിൽ ബൈക്കിൽ മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ പിടിയിൽ

ഇരിട്ടിയിൽ ബൈക്കിൽ മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ...

Read More >>
കോൺഗ്രസിൽ അപ്രതീക്ഷിത അഴിച്ചുപണി  ; സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

May 8, 2025 07:14 PM

കോൺഗ്രസിൽ അപ്രതീക്ഷിത അഴിച്ചുപണി ; സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

കോൺഗ്രസിൽ അപ്രതീക്ഷിത അഴിച്ചുപണി ; സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ...

Read More >>
തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ  യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

May 8, 2025 06:12 PM

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ...

Read More >>
Top Stories










News Roundup






News from Regional Network