പാലത്തായി:(www.panoornews.in)ചമ്പാട് അരയാക്കൂലിൽ കല്യാണ വീട്ടിൽ ലൈറ്റിംഗ് സംവിധാനമൊരുക്കുന്നതിനിടെ വീണു മരിച്ച ഉനൈസിൻ്റെ മൃതദേഹം എലാങ്കോട് ജുമാ മസ്ജിദിൽ ഖബറടക്കും. പാനൂരിനടുത്ത എലാങ്കോട് പാലത്തായി പുഞ്ചവയലിലെ ഗുരിക്കള പറമ്പത്ത് ഉനൈസാണ് (29) ചൊവ്വാഴ്ച രാത്രിയോടെ മരിച്ചത്.



ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്. ഷോക്കേറ്റാണൊ, വീഴ്ചയുടെ ആഘാതത്തിലുണ്ടായ ഹൃദയാഘാതമാണൊ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലൂടെയെ വ്യക്തമാകൂ.
വീഴ്ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദുൾ റഹ്മാൻ - സുലൈഖ ദമ്പതികളുടെ മകനാണ്. റസ്നയാണ് ഭാര്യ. റിഫ ഏക മകളാണ്. സഫ്വാൻ സഹോദരനാണ്
Unais, who died after falling while setting up lighting at a wedding venue in Chambad
