---
title: "പാറക്കടവിൽ ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്"
english_title: "Two injured as Innova car crashes into shop in Parakkadavu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/288475/two-injured-as-innova-car-crashes-into-shop-in-parakkadavu"
published_at: "2025-05-07T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681aeae36d2e2_681a4e44357e1_nadapuram.jpg"
keywords: []
---

# പാറക്കടവിൽ ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** പാറക്കടവ്:യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി. ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്. പാറക്കടവ് സംസ്ഥാന പാതയിൽ പേരോടിനടുത്താണ് കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇരച്ചു കയറിയത്.

## Article Content

പാറക്കടവ്:യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി. ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്. പാറക്കടവ് സംസ്ഥാന പാതയിൽ പേരോടിനടുത്താണ് കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇരച്ചു കയറിയത്.

കട വരാന്തയിലുണ്ടായിരുന്ന രണ്ടുപേർക്കാണ് പരിക്കേറ്റത് . ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടം. ഇതിനിടയിൽ കടയ്ക്ക് സമീപം നിർത്തിയിട്ട സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാർ കടയിലേക്ക് ഇരച്ചു കയറിയത്.

അപകടത്തിൽ സ്കൂട്ടറും കാറിന്റെ മുൻ ഭാഗവും പൂർണ്ണമായും തകർന്നു. , കടയുടെ മുൻഭാഗവും തകർന്നിട്ടുണ്ട്.

പരിക്കേറ്റവരെ നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/288475/two-injured-as-innova-car-crashes-into-shop-in-parakkadavu)