പാനൂർ : (www.panoornews.in)പന്തക്കൽ മൈത്രി റെസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷിക ആഘോഷം വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു.



വാർഷികാഘോഷം പ്രശസ്ത സിനിമ നാടക നടനും ഏഷ്യാനെറ്റ് മുൻഷി പരമ്പര താരവുമായ ബിജു ഇരിണാവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് അഡ്വ. ഷൈജു സിപി അധ്യക്ഷത വഹിച്ചു. മാഹി റെസിഡൻസ് അസോസിയേഷൻ കൂട്ടായ്മ JFRA പ്രസിഡന്റ് ശിവദാസ് എംപി, ശ്രീനാരായണ ഗുരു മന്ദിരം സെക്രട്ടറി ശ്രീനിവാസൻ എംവി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മാഹി ASI രേഷിത റോഷ്‌ജിത് അബ്ദുൾ ജലീൽ കെ പി, അമർനാഥ് എൻ എന്നിവരെ മൊമെന്റോ നൽകി അനുമോദിച്ചു. അസോസിയേഷൻ സെക്രട്ടറി സുജീന്ദ്രൻ മാസ്റ്റർ സ്വാഗതവും അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രസീത ടീച്ചർ നന്ദിയും പറഞ്ഞു.
Panthakkal Maithri Residence Association Anniversary
