ഓപ്പറേഷൻ സിന്ദൂർ തുടക്കം മാത്രം ; എല്ലാത്തിനും തയ്യാറായിരിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം

ഓപ്പറേഷൻ സിന്ദൂർ തുടക്കം മാത്രം ;  എല്ലാത്തിനും തയ്യാറായിരിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം
May 8, 2025 10:56 AM | By Rajina Sandeep

(www.panoornews.in)പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷൻ സിന്ദൂരില്‍ അവസാനിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത് തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. എല്ലാത്തിനും തയ്യാറായിരിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇന്നലെ മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

പാകിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ഉന്നം വയ്ക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്നറിയിപ്പ്.

നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്നാണ് കേന്ദ്രം നൽകുന്ന സൂചന. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം, അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാൾ-പാകിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ​ഗാർഡുകൾ, എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകണമെന്നാണ് നിർദ്ദേശം.

കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു. അതിനിടെ, ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പ്രസ്താവനയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി രംഗത്തെത്തി.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. ഇരുരാജ്യങ്ങളും ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് യുഎസ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ പകരംവീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

Operation Sindoor is just the beginning; PM instructs to be prepared for everything

Next TV

Related Stories
കണ്ണൂരിൽ ഏഴു വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച  കേസിൽ 77 വയസുകാരനായ മുത്തച്ഛന്  36 വർഷം തടവ്

May 8, 2025 03:56 PM

കണ്ണൂരിൽ ഏഴു വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച കേസിൽ 77 വയസുകാരനായ മുത്തച്ഛന് 36 വർഷം തടവ്

കണ്ണൂരിൽ ഏഴു വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച കേസിൽ 77 വയസുകാരനായ മുത്തച്ഛന് 36 വർഷം...

Read More >>
സംസ്ഥാനത്ത് വീണ്ടും നിപ ;  ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

May 8, 2025 03:21 PM

സംസ്ഥാനത്ത് വീണ്ടും നിപ ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു...

Read More >>
സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നു ;  മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ  മുഖമൂടി ധരിച്ചെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു.

May 8, 2025 02:30 PM

സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നു ; മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ മുഖമൂടി ധരിച്ചെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു.

സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നു ; മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ മുഖമൂടി ധരിച്ചെത്തിയ സംഘം...

Read More >>
തലശേരിയിൽ മാരക  മയക്കുമരുന്നായ ഹെറോയിനുമായി  യുവാവ് എക്സൈസിൻ്റെ  പിടിയിൽ

May 8, 2025 01:42 PM

തലശേരിയിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തലശേരിയിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി യുവാവ് എക്സൈസിൻ്റെ ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 8, 2025 12:37 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
വില വർധനവ്  താങ്ങാനാവുന്നില്ല  ; ടിപ്പർ ലോറി തൊഴിലാളികൾ ക്വാറി ഉപരോധിച്ചു

May 8, 2025 12:22 PM

വില വർധനവ് താങ്ങാനാവുന്നില്ല ; ടിപ്പർ ലോറി തൊഴിലാളികൾ ക്വാറി ഉപരോധിച്ചു

വില വർധനവ് താങ്ങാനാവുന്നില്ല ; ടിപ്പർ ലോറി തൊഴിലാളികൾ ക്വാറി...

Read More >>
Top Stories

News Roundup