(www.panoornews.in)പഹല്‍ഗാം ഭീകര ആക്രമണത്തിന് ചുട്ടമറുപടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു.



പാക് അധീന കശ്മീരിലെ അടക്കം 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു.
നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും സമൂഹ മാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു.
പുലര്‍ച്ചെ 1.44 നാണ് സൈന്യത്തിന്റെ തിരിച്ചടി. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍, മസൂദ് അസ്ഹറിന്റെ ജെയ്ഷ് ഇ മുഹമ്മദിന്റെയും താവളമാണ്.
ഇന്ത്യ സൈനിക ആക്രമണം നടന്നെന്ന് സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കും എന്ന് പ്രതികരിച്ചു.
ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Operation 'Sindoor' destroys 9 Pakistani terror camps; India retaliates
