(www.thalasserynews.in)മുണ്ടയാട് ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ വിദ്യാർത്ഥി ഇടുക്കി സ്വദേശി ശങ്കർ ആണ് മരിച്ചത്. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയാണ് ശങ്കർ. കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.



കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ശങ്കറിനൊപ്പം എസ്എൻ കോളേജ് വിദ്യാർത്ഥി മനീഷിനും പരിക്കേറ്റിരുന്നു.
A bike and a private bus collided in Kannur; a student undergoing treatment die
