പാനൂർ:(www.panoornews.in) പാനൂർ നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി നീക്കം ചെയ്യേണമെന്ന് പാനൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.



അല്ലാത്തപക്ഷം അനധികൃത ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ പിഴ ചുമത്തി പ്രോസിക്യൂഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി പഹൽഗാമിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നഗരസഭ എടുത്തു മാറ്റിയത് വിവാദമായിരുന്നു. ഇതേ തുടർന്നാണ് കർശന നടപടിക്ക് നഗരസഭ മുതിർന്നത്
Illegal boards and fluxes within Panur municipality limits must be removed by Monday; otherwise, fines and legal action will be taken
