ഇരിട്ടി:(www.panoornews.in)വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്ന കേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.



കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നു മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവൈനയില്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
A house in Iritti was broken into and gold and 17,000 rupees were stolen; a child thief was arrested
