---
title: "എന്തൊരു ജന്മം ഇവളൊക്കെ, തനി സ്വരൂപം അറിയില്ലായിരുന്നു ; കണ്ണൂരിൽ ഭർത്താവിനെ കൊന്ന കേസിൽ അറസ്റ്റിലായ മിനി നമ്പ്യാർക്കെതിരെ ലസിത പാലക്കൽ"
english_title: "What kind of life did these people have, they didn't know their true form; Lasitha Palakkal against Mini Nambiar, who was arrested in the case of killing her husband in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287503/what-kind-of-life-did-these-people-have-they-didnt-know-their-true-form-lasitha-palakkal-against-mini-nambiar-who-was-arrested-in-the-case-of-killing-her-husband-in-kannur"
published_at: "2025-05-02T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6814f0948a1a9_Untitled-6_copy.jpg"
keywords: []
---

# എന്തൊരു ജന്മം ഇവളൊക്കെ, തനി സ്വരൂപം അറിയില്ലായിരുന്നു ; കണ്ണൂരിൽ ഭർത്താവിനെ കൊന്ന കേസിൽ അറസ്റ്റിലായ മിനി നമ്പ്യാർക്കെതിരെ ലസിത പാലക്കൽ

> **Lead Summary:** പയ്യന്നൂർ കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ. രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസിൽ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിലായതിൽ പ്രതികരണവുമായി യുവമോർച്ച കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി ലസിത പാലക്കൽ. മിനി നമ്പ്യാരുടെ തനി സ്വഭാവം ഇതാണ് എന്ന് അറിയില്ലായിരുന്നുവെന്നും രാധാകൃഷ്ണേട്ടന് നീതി കിട്ടിയെന്നും ലസിത ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

## Article Content

പയ്യന്നൂർ കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ. രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസിൽ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിലായതിൽ പ്രതികരണവുമായി യുവമോർച്ച കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി ലസിത പാലക്കൽ. മിനി നമ്പ്യാരുടെ തനി സ്വഭാവം ഇതാണ് എന്ന് അറിയില്ലായിരുന്നുവെന്നും രാധാകൃഷ്ണേട്ടന് നീതി കിട്ടിയെന്നും ലസിത ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

അറസ്റ്റിലായ മിനി നമ്പ്യാരും ലസിത പാലക്കലും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ 'സുഹൃത്തായിരുന്നു, ഒരു വർഷം മുന്നെ വരെ' എന്നായിരുന്നു ലസിതയുടെ മറുപടി. എന്തൊരു ജന്മം ഇവളൊക്കെ. കഷ്ടം. തനി സ്വഭാവം ഇതാണ് എന്ന് അറിയില്ലായിരുന്നു.. രാധാകൃഷ്ണേട്ടന് നീതി കിട്ടി' എന്നാണ് അറസ്റ്റിലായ വാർത്ത പങ്കുവെച്ച ലസിത പാലക്കൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

കഴിഞ്ഞ മാസം 20നാണ് കൈതപ്രത്ത് ഓട്ടോ ഡ്രൈവറും ബി.ജെ.പി നേതാവുമായിരുന്ന രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പിടിയിലായ മൂന്നാം പ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായ മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെ (42) പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287503/what-kind-of-life-did-these-people-have-they-didnt-know-their-true-form-lasitha-palakkal-against-mini-nambiar-who-was-arrested-in-the-case-of-killing-her-husband-in-kannur)