(www.panoornews.in)കാണാതായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അലനെ കുറിച്ച് യാതൊരു വിവരവുമില്ല . കര്‍ണാടകയിലെ ബല്‍ഗാവിയില്‍ കാണാതായ വടകര സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.



വടകര വില്ല്യാപ്പള്ളി സ്വദേശി കോച്ചിയാമ്പള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്. കഴിഞ്ഞ മാസം ഏപ്രിൽ 24 ന് ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് ലഭിച്ച വിവരം.
ബെല്‍ഗാവി പോലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അലന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. അലനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
പിതാവ്: 9480290450, ബെല്‍ഗാവി മെഡിക്കല്‍ കോളേജ്: 9448266972, ബെല്‍ഗാവി പൊലീസ് സ്‌റ്റേഷന്‍: 083102491071.
Missing for a week, phone switched off; Search intensifies for Vadakara native student
