കോഴിക്കോട് മെഡി.കോളേജിൽ തീപ്പിടുത്തം. കാഷ്യാലിറ്റി ബ്ലോക്കിലാണ് തീപ്പിടുത്തമുണ്ടായത്. കാഷ്യാലിറ്റിയിലെയും 1, 2, 3 നിലകളിലെയും രോഗികളെ ഒഴിപ്പിച്ചു. ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. കാഷ്യാലിറ്റിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ തീ നിയന്ത്രണ വിധേയമായെങ്കിലും പുക നിറഞ്ഞിരിക്കുകയാണ്. വിവരമറിഞ്ഞ് നിരവധിയാളുകളാണ് തടിച്ചുകൂടിയത്.
Fire breaks out at Kozhikode Medical College; patients evacuated
