പാനൂർ : (www.panoornews.in)അമ്മൂമ്മ മരിച്ച് മൂന്നാം ദിവസം ചെറുമകനും മരിച്ചു.മൊകേരി കടേപ്രത്തെ കളരിപറമ്പത്ത് ജാനു (86) കഴിഞ്ഞ ദിവസമാണ്



നിര്യാതയായത്. മൂന്നാം ദിനം കുഴി മൂടൽ ചടങ്ങുകൾ നടക്കാനിരിക്കെയാണ് ചെറുമകൻ മൊകേരി വള്ളങ്ങാട് പുതുമ മുക്കിൽ കിഴക്കെ പറമ്പത്ത് വി.പി അഭിലാഷ് (39) മരിച്ചത്.
പരേതനായ ശങ്കരൻകുട്ടി നായരുടെ ഭാര്യയാണ് ജാനു.
ശശി, പ്രേമ ,ഗീത എന്നിവർ മക്കളും, കുഞ്ഞികൃഷ്ണൻ, രാധ പരേതനായ പ്രദീപൻ എന്നിവർ മരുമക്കളുമാണ്.
സഹോദരങ്ങൾ: മാധവി, കുഞ്ഞിരാമൻ, ഗൗരി പരേതരായ കല്ല്യാണി ,നാരായണി,ബാലൻ എന്നിവർ സഹോദരങ്ങളുമാണ്.
കിഴക്കെ പറമ്പത്ത് കുഞ്ഞികൃഷ്ണൻ്റെയും, പ്രേമയുടെയും മകനാണ് അഭിലാഷ്. ശ്രീജ പരേതനായ ശ്രീജിത്ത് എന്നിവർ സഹോദരങ്ങളാണ്.
The grandson also died on the third day after his grandmother died in Panur.
