(www.panoornews.in)ഇന്നലെ രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോയ യുവാവ് തിരിച്ചെതാത്തതായി പരാതി. പാറക്കടവ് സ്വദേശി പാട്ടൊൻക്കുന്നുമ്മൽ അബ്ദുൽ സലീം (34)നെയാണ് കാണാതായത്.



ഇന്നലെ രാവിലെ ഇയാൾ ജോലി ചെയ്യുന്ന പാറക്കടവ് ചാമാലിന്റെവിടെ പച്ചക്കറി ഷോപ്പിലേക്ക് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ല. ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതെ വന്നപ്പോഴാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
ബന്ധു സിദ്ദിഖിന്റെ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Search continues for missing youth from Parakkadavam
