പരീക്ഷകൾ തീരുന്ന ദിവസം വിദ്യാർത്ഥികളെ കൊണ്ടുപോകാൻ രക്ഷിതാക്കളെത്തണം ; അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഉത്തരവാദിത്വം അധ്യാപകർക്കെന്ന് സർക്കുലർ

പരീക്ഷകൾ തീരുന്ന ദിവസം വിദ്യാർത്ഥികളെ കൊണ്ടുപോകാൻ രക്ഷിതാക്കളെത്തണം ; അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ  ഉത്തരവാദിത്വം അധ്യാപകർക്കെന്ന് സർക്കുലർ
Mar 26, 2025 10:10 AM | By Rajina Sandeep

(www.panoornews.in)സ്കൂൾ പരീക്ഷ തീരുന്ന ദിവസവും, മധ്യവേനലവധിക്ക് സ്കൂൾ

അടക്കുമ്പോഴും സ്കൂളുകൾ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

2024 - 2025 അധ്യയന വർഷം 28.03.2025 നാണ് മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുവാൻ കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷകൾ മാർച്ച് 27നും, SSLC പരീക്ഷകൾ 26നും, ഹയർ സെക്കൻ്ററി പരീക്ഷകൾ മാർച്ച് 29 നും അവസാനിക്കുന്നതാണ്.

വാർഷിക പരീക്ഷകൾ തീരുന്ന ദിവസം സ്കൂളുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതായും, പലപ്പോഴും ഇത്തരം ആഘോഷങ്ങൾ അതിരുകടന്ന അക്രമ സംഭവങ്ങൾ ഉണ്ടാകുന്നതായും മുൻ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇക്കൊല്ലം ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതി‌ലേക്ക് ചുവടെപ്പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.

1. പരീക്ഷ തീരുന്ന ദിവസം/ മധ്യവേനലവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം സ്കൂളുകളിൽ ആഘോഷങ്ങൾ ഒന്നും നടത്തുവാൻ പാടുള്ളതല്ല.

2. പരീക്ഷ കഴിഞ്ഞു ഇറങ്ങുന്ന വിദ്യാർഥികൾ മേൽപ്പറഞ്ഞ വിധത്തിലുള്ള ഏതെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുന്നില്ല എന്നത് അധ്യാപകർ ഉറപ്പാക്കേണ്ടതാണ്.

3. പരീക്ഷ തീരുന്ന ദിവസം/ മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം കട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു പോകുന്നതിന് രക്ഷകർത്താക്കളുടെ സഹകരണം ഉറപ്പുവരുത്തേണ്ടതാണ്.

4. പരീക്ഷ തീരുന്ന ദിവസം/ മധ്യവേനലവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം സ്കൂൾ ക്യാമ്പസിനു പുറത്ത് പോലീസിന്റെ സഹായം തേടാവുന്നതാണ്.

എന്നിങ്ങനെയാണ് വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് നൽകിയ നിർദ്ദേശത്തിലുള്ളത്.

Parents must come to pick up students on the day of exams; teachers are responsible for avoiding untoward incidents, says circular

Next TV

Related Stories
കണ്ണൂർ തളിപ്പറമ്പിൽ  വീണ്ടും രാസലഹരി വേട്ട ;  എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ  പിടിയിൽ

May 9, 2025 08:41 AM

കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ ...

Read More >>
എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന്  ; ഫലമറിയാനുള്ള  സൈറ്റുകളറിയാം

May 9, 2025 08:32 AM

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ; ഫലമറിയാനുള്ള സൈറ്റുകളറിയാം

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ; ഫലമറിയാനുള്ള ...

Read More >>
അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി ; നാളെ തലശ്ശേരിയിൽ  ഐ എം എയുടെ അനുശോചന യോഗം

May 8, 2025 10:15 PM

അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി ; നാളെ തലശ്ശേരിയിൽ ഐ എം എയുടെ അനുശോചന യോഗം

അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി...

Read More >>
ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ  വഴിപാട്

May 8, 2025 09:41 PM

ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ വഴിപാട്

ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ ...

Read More >>
ഇരിട്ടിയിൽ ബൈക്കിൽ  മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ പിടിയിൽ

May 8, 2025 08:46 PM

ഇരിട്ടിയിൽ ബൈക്കിൽ മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ പിടിയിൽ

ഇരിട്ടിയിൽ ബൈക്കിൽ മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ...

Read More >>
Top Stories

News Roundup