Mar 25, 2025 03:08 PM

പാനൂര്‍:(www.panoornews.in)  പാനൂര്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍

നിയമസഭയില്‍ കെ.പി.മോഹനന്‍ എം എല്‍ എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാനൂര്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം ഉള്‍പ്പടെ നല്‍കി കൊണ്ട് സത്വര തുടര്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂമന്ത്രി കെ.രാജന്‍ നിയമസഭയില്‍ കെ.പി.മോഹനന്റെ സബ്മിഷന് മറുപടിയായി അറിയിച്ചു.

പാനൂര്‍ വില്ലേജിലെ 128/1,128/2 എ, 128/2 ബീ റീ.സ ഭൂമി ഏറ്റെടുത്തതായി 2020ല്‍ ഉത്തരവ് ഇറക്കുകയും 2021 ജനുവരി 29 ന് അടിസ്ഥാന വില നിര്‍ണയ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തതാണെന്നും എന്നാല്‍ ഭൂവുടമ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തല്‍സ്ഥിതി തുടരാന്‍ ഉത്തരവായതാണെന്നും മന്ത്രി വിശദമാക്കി

. 2025 മാര്‍ച്ച് 14 ന് ഭൂവുടമയുടെ റിട്ട് ഹരജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിശദവില വിവരപട്ടിക സമര്‍പ്പിക്കാന്‍ ലാന്റ് അക്വിസിഷന്‍ ഓഫീസറായ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പദ്ധതിക്ക് വേണ്ടിയുള്ള സര്‍വ്വേ സബ്ഡിവിഷന്‍ പ്രവൃത്തികളും വ്യക്തിഗത സര്‍വ്വേ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Revenue Minister K Rajan says land acquisition process for development of Panur Taluk Hospital will be expedited

Next TV

Top Stories










Entertainment News