Mar 22, 2025 02:45 PM

പാനൂർ :(www.panoornews.in)നൂറുകണക്കിന് ആളുകളുടെ വീടും, ജീവനോപാധിയും നഷ്ടപ്പെടുന്ന നിർദിഷ്ട എയർപോർട്ട് റോഡ് ഇരകളാക്കപെടുന്നവരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാതെ നടപടികളുമായ് മുന്നോട്ട്പോകാനുള്ള സർക്കാറിന്റെ ധൃതി ദുരൂഹത നിറഞ്ഞതാണെന്നും, വികസന ത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും കുത്തുപറമ്പ് നിയോ ജക മണ്ഡലം യു ഡി എഫ് നേതൃ യോഗം ആവശ്യപെട്ടു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഫ് മണ്ഡലം ചെയർമാൻ പി പി എ സലാം അധ്യക്ഷനായി. സന്തോഷ് കണ്ണവള്ളി, കെ പി രമേശൻ, പി കെ ഷാഹുൽ ഹമീദ്, സി കെ സഹജൻ,ടി ടി രാജൻ ഇ എ നാസർ, ടി എം നാസർ, പി പി രാജൻ, മൊട്ടേമൽ അലി, ഹരിദാസ് മൊകേരി സംസാരിച്ചു.


കൺവീനർ വി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്ന നിലപാടിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ പഞ്ചായത്ത് മുൻസിപ്പൽ കേന്ദ്രങ്ങളിൽ ഏപ്രിൽ 4ന് പ്രതിഷേധ സംഗമങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.

UDF demands end to hide-and-seek in Kuttiadi-Mattannur Airport road construction; Protest meeting to be held in Panur on April 4

Next TV

Top Stories










Entertainment News